നവകേരള സദസ്സിനിടെ മാധ്യമപ്രവർത്തകനുനേരെ അതിക്രമം: മുഖ്യമന്ത്രിക്ക്​ പരാതി നൽകി

ആലപ്പുഴ: നവകേരള സദസ്സിനിടെ പള്ളിപ്പുറത്ത്​ മാധ്യമപ്രവർത്തകനുനേരെയുണ്ടായ പൊലീസ്​ അതിക്രമത്തിൽ മുഖ്യമന്ത്രിക്ക്​ പരാതി നൽകി. ‘മാധ്യമ’ത്തിനുവേണ്ടി ചിത്രം പകർത്താൻപോയ ഫോട്ടോഗ്രാഫർ മനു ബാബുവാണ്​ അതിക്രമത്തിനിരയായത്​. മുഖ്യമന്ത്രിക്ക്​ നൽകിയ പരാതി അന്വേഷിക്കാൻ ഡി.ജി.പിക്ക്​ കൈമാറിയതായി മുഖ്യമന്ത്രിയുടെ ഓഫിസ്​ അറിയിച്ചു. ജില്ല പൊലീസ്​​ മേധാവി ചൈത്ര തെരേസ ജോണിനും പരാതി നൽകിയിരുന്നു.

മനുവിനെ ചേർത്തല ഡിവൈ.എസ്​.പി ബെന്നിയുടെ നേതൃത്വത്തിലുള്ള പൊലീസ്​ സംഘമാണ്​ കൈയേറ്റം ചെയ്തത്​. പള്ളിപ്പുറത്തുവെച്ച്​ വാഹനവ്യൂഹത്തിന്​ പിന്നാലെ സ്കൂട്ടറിൽ പോകവെ ജീപ്പിലെത്തിയ പൊലീസ് തടഞ്ഞുനിർത്തുകയായിരുന്നു. ഷർട്ടിന്‍റെ കോളറിൽ പിടിച്ച്​ ജീപ്പിലേക്ക്​ ഇടാൻ ശ്രമിക്കുകയും മാധ്യമപ്രവർത്തകനാണെന്ന്​ തിരിച്ചറിയൽ കാർഡ്​ കാണിച്ചിട്ടും അസഭ്യം വിളിച്ച്​ കൈയേറ്റം തുടരുകയും ചെയ്തു.

സ്റ്റാൻഡിൽവെച്ച സ്കൂട്ടർ തള്ളിമറിച്ചിട്ടശേഷം ഡിവൈ.എസ്​.പി താക്കോൽ ഊരിക്കൊണ്ടുപോവുകയും ചെയ്തു. മൂന്നുദിവസം പിന്നിട്ടിട്ടും സ്കൂട്ടറിന്‍റെ താക്കോൽ ഡിവൈ.എസ്​.പി മടക്കി നൽകിയിട്ടില്ല.

Tags:    
News Summary - Journalist assaulted during Nava Kerala Sadas: Complaint filed to Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.