അശ്ലീല പരാമർശം നടത്തിയ ജോയ്​സ്​ ജോർജ്​​ മാനസികരോഗത്തിന്​ ചികിത്സക്ക്​ പോകണമെന്ന്​ രാഹുൽ ഗാന്ധിയുടെ 'അമ്മമാർ'

കൊച്ചി: രാഹ​ുൽ ഗാന്ധിക്കെതിരെ അശ്ലീല പരാമർശം നടത്തിയ ഇടുക്കി മുൻ എം.പി ​ജോയ്​സ്​ ജോർജിനെതിരെ രാഹുലിന്‍റെ കേരളത്തിലെ 'അമ്മമാർ'. ​അപഖ്യാതി പറഞ്ഞുണ്ടാക്കിയ ​േജായ്​സ്​ ജോർജിന്​ മാനസിക രോഗമുണ്ടെങ്കിൽ ചികിത്സക്ക്​ പോകണം. പെൺപിള്ളേർ രാഹുലിനെ കാണുന്നത്​ കൂട്ടുകാരനെ പോലെയോ സഹോദരനെ പോലയോ ആണ്​ എന്നും അവർ കൂട്ടിച്ചേർത്തു.

Full View

തെരഞ്ഞെടുപ്പ്​ പ്രചാരണത്തിന്​ കഴിഞ്ഞയാഴ്ച കേരളത്തിലെത്തിയ രാഹുലിനെ ഉഴവൂരിൽ നിന്നു കൂത്താട്ടുകുളത്തേക്കുള്ള യാത്രയിലാണ് ആറുകാക്കൽ ഏലിക്കുട്ടി ചാക്കോയും അന്നമ്മ ചാണ്ടിയും കണ്ടുമുട്ടുന്നത്​. സോണിയ ഗാന്ധിയോട് അന്വേഷണം പറയണമെന്ന് ഏലിക്കുട്ടി രാഹുലിനെ പറഞ്ഞേൽപിച്ചു. സോണിയാ ഗാന്ധിയെയും ഇന്ദിരാ ഗാന്ധിയെയും അറിയാവുന്നവരാണ് ഞങ്ങളൊക്കെയെന്ന് അന്നമ്മ ഡയ​ലോഗടിച്ചിരുന്നു. കാറിന് പുറത്തിറങ്ങിയ രാഹുലിനെ അന്നമ്മ കെട്ടിപ്പിടിച്ച് ഉമ്മവെക്കുന്ന വിഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇരുവർക്കുമൊപ്പമുള്ള വിഡിയോയും ചിത്രങ്ങളും രാഹുൽ ഗാന്ധി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

Tags:    
News Summary - Joyce George should be treated for mental illness

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.