തിരുവനന്തപുരം: റാങ്ക് പട്ടികയിലെ ആളെണ്ണം കുറക്കുന്നതിന് സഹായമാകും വിധം ചട്ടം ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ തയാറായാല്‍ അതിനനുസരിച്ച് പി.എസ്.സിയുടെ നടപടികളിലും മാറ്റംവരുത്തുമെന്ന് ചെയർമാൻ എം.കെ. സക്കീർ അറിയിച്ചു. കെ.എസ് ആൻഡ് എസ്.എസ്.ആർ ചട്ടം അനുസരിച്ചാണ് ഒഴിവിെൻറ അഞ്ചിരട്ടി പേരെ റാങ്ക് പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. സംവരണ പ്രാതിനിധ്യം ഉറപ്പാക്കാനും നിയമനശിപാര്‍ശ കിട്ടിയിട്ടും ചിലർ ജോലിക്ക് ചേരാത്തതും കണക്കിലെടുത്തുമാണ് പട്ടിക വലുതാക്കുന്നത്. ചെറിയ റാങ്ക് പട്ടികകൾ പ്രസിദ്ധീകരിക്കുന്നതിന് ആദ്യം നടപടിയെടുക്കേണ്ടത് സർക്കാറാണ്.
സർക്കാർ നിയമനനിരോധനം ഏർപ്പെടുത്തുകയോ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ കാലതാമസം വരുത്തുകയോ ചെയ്താൽ മാത്രമേ റാങ്ക് ലിസ്റ്റുകളുടെ കാലാവധി പരമാവധി നാലരവർഷം വരെ നീട്ടാൻ സാധിക്കൂ. ഒരിക്കലും കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റ് പിന്നീട് കണ്ടെത്തി ദീർഘിപ്പിക്കാൻ കഴിയില്ല.
സിവിൽ പൊലീസ് ഓഫിസർ തസ്തികയുടെ കാര്യത്തിലും ഇതുതന്നെയാണ് പി.എസ്.സി നിലപാട്. ഡിസംബര്‍ 31 വരെയുള്ള ഒഴിവുകള്‍ കണക്കാക്കിയാണ് ഇത്തവണത്തെ സിവില്‍ പൊലീസ് ഓഫിസര്‍ നിയമനശിപാര്‍ശ അയച്ചത്. കാലാവധി അവസാനിച്ച റാങ്ക് ലിസ്റ്റിൽനിന്ന് 1200 ട്രെയിനി തസ്തികകളിൽകൂടി നിയമന ശിപാർശ നൽകിയിരുന്നു.
എന്നാൽ, ട്രെയിനിങ് തസ്തികകൾ ബറ്റാലിയൻ തിരിച്ച് വിഭജിച്ച് ഉത്തരവുകൾ നൽകിയില്ലെന്ന് പൊലീസ് ആസ്ഥാനത്തുനിന്ന് ഉദ്യോഗാർഥികൾക്ക് ലഭിച്ച വിവരാവകാശ മറുപടിയെക്കുറിച്ച് തനിക്കറിയില്ലെന്നും നിയമനശിപാർശകൾ നൽകിയതിെൻറ രേഖകൾ പി.എസ്.സിയിലുണ്ടെന്നും ചെയർമാൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.