Representational Image

വനിതാ ഡോക്ടറെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ച സംഭവം; പ്രതിയെ പിടികൂടാത്തതിനെതിരെ ഇന്ന് പൊലീസ് സ്റ്റേഷൻ മാർച്ച്

ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ ഏറ്റുമാനൂർ പൊലീസ് കൊണ്ടുവന്ന യുവാവ് ജൂനിയർ വനിതാ ഡോക്ടറെ കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തിൽ പ്രതിയെ കണ്ടെത്താത്തതിൽ പ്രതിഷേധിച്ച് ജൂനിയർ ഡോക്ടർമാരുടെ സംഘടനയായ പി.ജി അസോസിയേഷന്‍റെ നേതൃത്വത്തിൽ ഇന്ന് വൈകീട്ട് നാലിന് ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തും.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 12.30ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തിച്ച പത്തനംതിട്ട സീതത്തോട് സ്വദേശി ബിജു പി. ജോൺ എന്നയാളാണ് ജനറൽ സർജറി വിഭാഗത്തിൽ ഡ്യൂട്ടി ചെയ്തിരുന്ന വനിതാഡോക്ടറെ അസഭ്യം പറയുകയും കൈയ്യേറ്റം ചെയ്യുവാൻ ശ്രമിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത്.

തുടർന്ന് വനിതാ ഡോക്ടർ പൊലീസ് എയ്ഡ് പോസ്റ്റിൽ പരാതി നല്കി. ഞായറാഴ്ച പൊലീസ് ഡോക്ടറുടെ മൊഴി രേഖപ്പെടുത്തി. എന്നാൽ ഇയാളെ ആശുപത്രിയിൽ എത്തിച്ചപ്പോൾ മുതൽ പൊലീസിന്‍റെ ഭാഗത്തു നിസ്സംഗതയുണ്ടായിരുന്നതായി ഡോക്ടർമാർ ആരോപിക്കുന്നു. ഒളിവിൽ പോയ പ്രതിയെ പിടികൂടുവാൻ ഇതുവരെ പൊലീസിനു കഴിയാത്ത സാഹചര്യത്തിലാണ് ജൂനിയർ ഡോക്ടർമാർ സ്റ്റേഷനിലേയ്ക്ക് പ്രതിഷേധ മാർച്ച് നടത്തുന്നത്. സമരത്തിന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് പി.ജിഅസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. 

Tags:    
News Summary - Junior doctors police station march in kottayam today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.