'ജൂനിയര്‍ മാൻഡ്രേക്ക്' പരിഹാസത്തിന് മറുപടിയില്ല; പാലായുടെ സംസ്കാരം അതല്ലെന്ന് ജോസ് കെ. മാണി

കോട്ടയം: മാണി സി. കാപ്പന്‍റെ 'ജൂനിയര്‍ മാൻഡ്രേക്ക്' പരിഹാസത്തിന് അതേ നാണയത്തിൽ മറുപടി പറയാനില്ലെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി. പാലായുടെയും കേരള കോൺഗ്രസിന്‍റെയും സംസ്കാരം അതല്ലെന്നും ജോസ് കെ. മാണി പറഞ്ഞു.

എതിരാളി ആരാണ് എന്നത് പാലായിൽ പ്രസക്തമല്ലെന്നും പാലായെ പാലാ ആക്കിയത് കെ.എം. മാണി ആണെന്നും ജോസ് കെ മാണി പറഞ്ഞു. മാണി സി. കാപ്പന്‍റെ മുന്നണി മാറ്റം ഒരു വ്യക്തിയുടെ നിലപാട് മാത്രമായേ കാണുന്നുള്ളുവെന്നും അക്കാര്യത്തിൽ ചര്‍ച്ചക്ക് പ്രസക്തിയില്ലെന്നും ജോസ് ചൂണ്ടിക്കാട്ടി.

തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കുണ്ടായ മുന്നേറ്റം കേരള കോൺഗ്രസിന് കൂടി അവകാശപ്പെട്ടതാണ്. നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിര്‍ണയ ചര്‍ച്ചകളൊന്നും എൽ.ഡി.എഫിൽ ആരംഭിച്ചിട്ടില്ല. കേരള കോൺഗ്രസിന് അര്‍ഹമായ പിന്തുണ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജോസ് കെ. മാണി മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - ‘Junior Mandrake’ is no answer to ridicule; Jose K. Mani says that is not the culture of Pala.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.