തിരുവനന്തപുരം: കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയിൽനിന്ന് മാവോവാദികളെ വെടിെവച്ച ുകൊന്ന നടപടിയെ ന്യായീകരിക്കുന്ന സമീപനം കേരളം പ്രതീക്ഷിച്ചിെല്ലന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ഇതിനെ ന്യായീകരിക്കരുതായിരുന്നു. അട്ടപ്പാടിയിലും നിലമ്പൂരിലും വൈത്തിരിയിലും ഉണ്ടായത് ഏറ്റുമുട്ടൽ കൊലപാതകം തന്നെയാണ്. ഇതേകുറിച്ച് നിക്ഷ്പക്ഷ അന്വേഷണം വേണമെന്നും അടിയന്തരപ്രമേയ നോട്ടീസ് പരിഗണിക്കവെ ചെന്നിത്തല പറഞ്ഞു.
ഏത് പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്നവരായാലും കൈയിൽ ആയുധമുണ്ടായിരുന്നുവെന്നത് കൊല്ലാൻ കാരണമല്ല. വിയോജിക്കുന്ന ആളെ വെടിെവച്ചുകൊല്ലുന്ന നടപടി പാടില്ല. കിരാത പ്രവർത്തികൾക്ക് നേതൃത്വംനൽകുന്ന മുഖ്യമന്ത്രിയുടെയും സർക്കാറിെൻറയും നടപടി തെറ്റാണ്. അത് തിരുത്തണം. പട്രോളിങ് നടക്കുേമ്പാൾ വെടിവെപ്പുണ്ടാകും. അപ്പോൾ കൊല്ലുന്ന സമീപനമല്ല വേണ്ടത്. ഇത് കേരളത്തിന് അപമാനമാണ്. മാവോവാദികളെ വെടിവെച്ചുകൊല്ലുകയും ചെഗുവേരക്ക് ജയ് വിളിക്കുകയും ചെയ്യുന്ന സർക്കാറാണിത്. ഏഴ് പേരെ വെടിെവച്ചുകൊന്നതിൽ ദുരൂഹതയുണ്ട്. പൊലീസ് നടത്തിയ കൊലപാതകം തന്നെയാണിത്.
ഇങ്ങോട്ട് വെടിെവച്ചതുകൊണ്ടാണ് നടപടി എന്ന് മുഖ്യമന്ത്രി പറയുന്നു. ഇത് പറയുന്നതല്ലാതെ എന്ത് തെളിവുണ്ട്. ആദിവാസികൾക്ക് അവരോട് അനുഭാവമുണ്ട്. ദാരിദ്ര്യം മുതലെടുത്ത് അവരുടെ കൂട്ടത്തിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനെ തടയുകയാണ് ഞങ്ങളുെട കാലത്ത് ചെയ്തതെന്നും ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.