കൊച്ചി: വിശ്വാസികളായ സ്ത്രീകൾ ശബരിമല വിഷയത്തിൽ സ്വയം വിവേചനാധികാരം ഉപയോഗിക്കുകയാണ് വേണ്ടതെന്ന് ജസ്റ്റിസ് ബി. കെമാല്‍ പാഷ. നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരം ഒരു കോടതിവിധി അട്ടിമറിക്കുമെന്ന് കരുതുന്നില്ല. വിശ്വാസികളായ സ്ത്രീകള്‍ക്കിടയില്‍ അഭിപ്രായ വോെട്ടടുപ്പ് നടത്തിയാല്‍ 98 ശതമാനവും ശബരിമലയിൽ പോകാൻ താൽപര്യമില്ലാത്തവരാകുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ശബരിമല സ്ത്രീപ്രവേശനം സുപ്രീംകോടതിയുടെ പരിഗണനക്ക് വിടേണ്ട ഒന്നായിരുെന്നന്ന് അഭിപ്രായമില്ല. വിഷയം കൃത്യമായാണോ പരമോന്നത നീതിപീഠത്തിന് മുന്നിൽ അവതരിപ്പിക്കപ്പെട്ടെതന്നും വ്യക്തമല്ല. സമൂഹത്തില്‍ അടിയന്തര ശ്രദ്ധ അർഹിക്കുന്ന നിരവധി പ്രശ്നങ്ങളുണ്ട്. പട്ടിണി കിടക്കുന്നവരും കിടപ്പാടം ഇല്ലാത്തവരും വിദ്യാഭ്യാസം നേടാന്‍ സാധിക്കാത്തവരുമുണ്ട്.
ഈ വിഷയങ്ങളൊക്കെ മുന്നില്‍ നില്ക്കുമ്പോള് കോടതിയുടെ പരിഗണനക്ക് അടുത്തിടെ വന്ന വിഷയങ്ങള്‍ കൗതുകകരമാണ്. ശബരിമലയിലെ സ്ത്രീപ്രവേശം, വിവാഹേതര ലൈംഗികബന്ധം, സ്വവര്‍ഗരതി ഇതൊക്കെയാണ് സമൂഹത്തിെൻറ പ്രധാന പ്രശ്നമായി കണക്കാക്കിയതും ചര്‍ച്ച ചെയ്തതും. ഇതിന് ജുഡീഷ്യറിയുടെ വിലപ്പെട്ട സമയവും പണവുമാണ് നഷ്ടപ്പെടുത്തിയത്. ഇതൊക്കെ സമൂഹം ചിന്തിക്കേണ്ട വിഷയമാണ് -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.