കോതമംഗലം: നാലാം ക്ലാസിലെ ഇംഗ്ലീഷ് ക്ലാസുമായി അനീഷ ടീച്ചർ സ്ക്രീനിൽ എത്തിയപ്പോൾ ജ്യോതിഷിെൻറ മുഖത്ത് പതിവില്ലാത്ത പരിഭ്രമം. കഴിഞ്ഞ ക്ലാസിൽ പഠിപ്പിച്ച പാട്ട് ടീച്ചർ പറഞ്ഞപ്രകാരം ജ്യോതിഷ് പാടി അയച്ചുകൊടുത്തിരുന്നു. ക്ലാസ് പുരോഗമിക്കവേ, സ്ക്രീനിൽ തെൻറ പാട്ടുകേട്ടതോടെ നട്ടെല്ലിന് ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ജ്യോതിസിന് ചുണ്ടിൽ ചിരിവിടർന്നു.
കോതമംഗലത്തെ പീസ് വാലിയിൽ ഫിസിയോതെറാപ്പി ചികിത്സക്കിടയിലും വിക്ടേഴ്സ് ചാനലിൽ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്ന ജ്യോതിസ് എന്ന നാലാം ക്ലാസുകാരെൻറ വാർത്ത 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു. മൂവാറ്റുപുഴ ഐരാപുരം എൻ.എസ്.എസ് സ്കൂളിലെ വിദ്യാർഥിയാണ് വാളകം സ്വദേശി ജ്യോതിസ്.
നാലുവർഷംമുമ്പ് അഞ്ചാംവയസ്സിൽ അമ്മയോടും ബന്ധുക്കളോടുമൊപ്പം അമ്പലത്തിൽ പോയിവരവേ നിയന്ത്രണംവിട്ട കാർ പാഞ്ഞുകയറിയത് ജ്യോതിസിെൻറ ജീവിതത്തിലേക്കാണ്.
ജ്യോതിസിെൻറ വല്യമ്മയും അമ്മായിയും അപകടത്തിൽ മരിച്ചിരുന്നു. നിരന്തരമായ ഫിസിയോതെറാപ്പിക്കുവേണ്ടിയാണ് പീസ്വാലിയിൽ എത്തുന്നത്.ടിൽറ്റ് ടേബിളിൽനിന്ന് ക്ലാസുകൾ ശ്രദ്ധിക്കുന്ന ജ്യോതിസിെൻറ വാർത്ത കൈറ്റ്സ് കോഓഡിനേറ്റർ അനീഷ ടീച്ചറുടെ ശ്രദ്ധയിൽപെട്ടപ്പോഴാണ് പുസ്തകത്തിലെ പാട്ട് പാടാൻ ആവശ്യപ്പെട്ടത്. നട്ടെല്ലിന് പരിക്കുള്ളതിനാൽ ഇനിയും ദീർഘനാൾ ചികിത്സ ലഭ്യമാക്കിയാൽ മാത്രമേ ജ്യോതിസിന് പീസ് വാലി വിടാനാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.