കെ. ​ബി​നു​മോ​ൾ, സി.​കെ. ചാ​മു​ണ്ണി

കെ. ബിനുമോൾ പാ​ല​ക്കാ​ട്​ ജില്ല പഞ്ചായത്ത്​ അധ്യക്ഷയാകും

പാ​ല​ക്കാ​ട്​: സി.​പി.​എ​മ്മി​ലെ കെ. ​ബി​നു​മോ​ൾ ജി​ല്ല പ​ഞ്ചാ​യ​ത്ത്​ അ​ധ്യ​ക്ഷ​യാ​കും. സി.​കെ. ചാ​മു​ണ്ണി​യാ​ണ്​ എ​ൽ.​ഡി.​എ​ഫി​െൻറ ജി​ല്ല പ​ഞ്ചാ​യ​ത്ത്​ വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ സ്ഥാ​നാ​ർ​ഥി.

30 അം​ഗ ഭ​ര​ണ​സ​മി​തി​യി​ൽ ഇ​ട​തു​പ​ക്ഷ​ത്തി​ന്​ 27 പേ​രു​ടെ പി​ന്തു​ണ​യു​ണ്ട്. കെ. ​ബി​നു​മോ​ൾ ആ​ല​ത്തൂ​ർ ​​​േബ്ലാ​ക്ക്​ പ​ഞ്ചാ​യ​ത്ത്​ മു​ൻ പ്ര​സി​ഡ​ൻ​റാ​ണ്. ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി​യി​ൽ വി​ദ്യാ​ഭ്യാ​സ-​ആ​രോ​ഗ്യ സ്​​റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി അ​ധ്യ​ക്ഷ​യാ​യി​രു​ന്ന ഇവർ, നേ​ര​ത്തെ കു​ഴ​ൽ​മ​ന്ദം ​േബ്ലാ​ക്ക്​ പ​ഞ്ചാ​യ​ത്തം​ഗ​മാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

ബി.​എ സാ​മ്പ​ത്തി​ക ശാ​സ്​​ത്ര​ത്തി​ൽ ബി​രു​ദ​ധാ​രി​യാ​യ അ​വ​ർ, ജ​നാ​ധി​പ​ത്യ മ​ഹി​ള അ​സോ​സി​യേ​ഷ​ൻ ജി​ല്ല പ്ര​സി​ഡ​ൻ​റും സി.​പി.​എം പു​തു​ശ്ശേ​രി ഏ​രി​യ ക​മ്മി​റ്റി​യം​ഗ​വു​മാ​ണ്.

എ​സ്.​എ​ഫ്.​െ​എ​യി​ലൂ​ടെ രാ​ഷ്​​ട്രീ​യ​ത്തി​ൽ സ​ജീ​വ​മാ​യി. കേ​ര​ള ശാ​സ്​​ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത്​ സം​സ്ഥാ​ന വ​നി​ത സ​ബ്​ ക​മ്മി​റ്റി​യി​ലും ഡി.​െ​വെ.​എ​ഫ്.​െ​എ സം​സ്ഥാ​ന ക​മ്മി​റ്റി​യി​ലും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.

ക​ണ്ണാ​ടി കാ​ഴ്​​ച​പ​റ​മ്പ് സ്വ​ദേ​ശി​യാ​യ ബി​നു​മോ​ൾ, ചി​റ്റൂ​ർ പൊ​ൽ​പ്പു​ള്ളി രാ​ഘ​വ​പു​ര​ത്തെ റി​ട്ട. അ​ധ്യാ​പ​ക​ൻ ഭാ​സ്​​ക​ര​െൻറ മ​ക​ളും മു​ൻ​മ​ന്ത്രി ഇ.​കെ. ഇ​മ്പി​ച്ചി​ബാ​വ​യു​ടെ മ​ക​ൻ ജ​ലീ​ലി​െൻറ (ക​ഞ്ചി​ക്കോ​ട്​ ​െഎ.​ടി.​െ​എ ജീ​വ​ന​ക്കാ​ര​ൻ) ഭാ​ര്യ​യു​മാ​ണ്. മ​ക്ക​ൾ: ബി​മ​ൽ ബാ​വ, ബി​ലാ​ഷ ഭാ​സ്​​ക​ര​ൻ. 

Tags:    
News Summary - K Binumol will become palakkad district panchayat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.