കോഴിക്കോട്: ഒരുകാലത്ത് കോൺഗ്രസിന് തലവേദനയായിരുന്ന െക. മുരളീധരൻ രണ്ടു വർഷത്തിനുശേഷം മറ്റൊരു തെരഞ്ഞെടുപ്പിൽകൂടി പാർട്ടിയുടെ രക്ഷകവേഷത്തിലെത്തുന്നു. വട്ടിയൂർക്കാവ് എം.എൽ.എയായിരിക്കെ 2019 ലോക്സഭ തെരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ പി. ജയരാജനെതിരെ മത്സരിക്കാൻ ധീരത കാട്ടിയ നേതാവാണ് മുരളീധരൻ. പലരും മടിച്ചുനിന്നപ്പോൾ തിരുവനന്തപുരത്തുനിന്നെത്തി കടത്തനാടൻ മണ്ണിൽ വൻവിജയം നേടി.
നേമത്ത് കോൺഗ്രസിന് വിജയം നേടാമെന്ന ഉറച്ച വിശ്വാസമാണ് മുരളീധരനുള്ളത്. 'ഗുജറാത്ത്' എന്ന് ബി.ജെ.പി വിശേഷിപ്പിക്കുന്ന നേമത്തെ അതിശക്തമായ പോരാട്ടം മറ്റ് 139 മണ്ഡലങ്ങളിലും ന്യൂനപക്ഷങ്ങളുടെ ഹൃദയം കവരാൻ സഹായകമാകുമെന്ന് കോൺഗ്രസും കണക്കുകൂട്ടുന്നു. 1982ൽ നേമത്ത് കെ. കരുണാകരൻ മത്സരിച്ചു ജയിച്ചതിെൻറ പാരമ്പര്യകഥയും മുരളിക്ക് പറയാനുണ്ട്. 1989 മുതൽ തെരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങുന്ന മുരളീധരന് നിയമസഭയിലേക്ക് ഇത് അഞ്ചാമത്തെ പോരാട്ടമാണ്.
2004ൽ വടക്കാഞ്ചേരി ഉപതെരഞ്ഞെടുപ്പിൽ എ.സി. മൊയ്തീനോട് തോറ്റ മുരളി, 2006ൽ ഡി.ഐ.സി.കെ സ്ഥാനാർഥിയായി െകാടുവള്ളിയിൽ പി.ടി.എ. റഹീമിനോടും കീഴടങ്ങി. കോൺഗ്രസിലേക്കു തിരിച്ചെത്തിയശേഷം വട്ടിയൂർക്കാവിൽ 2011ലും 2016ലും ജയിച്ചുകയറി. 1989ൽ 32ാം വയസ്സിൽ കോഴിക്കോട്ട് ലോക്സഭ തെരഞ്ഞെടുപ്പിൽ കരുത്തനായ സി.പി.എം നേതാവ് ഇ.കെ. ഇമ്പിച്ചിബാവയെ തറപറ്റിച്ച് പാർലമെൻററി പോരാട്ടം തുടങ്ങിയ മുരളീധരൻ 1991ലും വിജയം ആവർത്തിച്ചു. എന്നാൽ, 96ൽ തോറ്റു. പിന്നീട് 99ൽ കോഴിക്കോട്ടുനിന്ന് വീണ്ടും എം.പിയായി. ഒടുവിൽ 2019ൽ വടകരയിലെ മിന്നുംജയവും.
ലോക്സഭ തെരഞ്ഞെടുപ്പിൽ ഇനി മത്സരിക്കില്ലെന്ന് അടുപ്പമുള്ളവരോടെല്ലാം പറയുന്ന മുരളീധരന് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അതിയായ ആഗ്രഹമുണ്ടായിരുന്നു. എം.പി ഫണ്ടുകൾപോലുമില്ലാത്ത ഇക്കാലത്ത് ആ സ്ഥാനത്തിരുന്ന് ഒന്നും ചെയ്യാനാകുന്നില്ലെന്ന ചിന്തയായിരുന്നു അദ്ദേഹത്തിന്. സംസ്ഥാന കോൺഗ്രസ് നേതൃത്വത്തോടുള്ള നീരസവും പ്രകടമായിരുന്നു.
ഈ മാസം 25 വെര ലോക്സഭ സമ്മേളനത്തിൽ പങ്കെടുക്കാൻ ഡൽഹിയിൽ തുടരാനായിരുന്നു നേരത്തേയുള്ള തീരുമാനം. അതേസമയം, വടകര പാർലമെൻറ് മണ്ഡലത്തിനു കീഴിലെ നിയമസഭ മണ്ഡലങ്ങളിൽ െക. മുരളീധരൻ പ്രചാരണത്തിനുണ്ടാകില്ലെന്നത് യു.ഡി.എഫിന് നിരാശയുണ്ടാക്കുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.