തിരുവനന്തപുരം: കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ കെ.മുരളീധരൻ എം.പി പങ്കെടുത്തില്ല. യോഗം മുരളീധരൻ ബഹിഷ്കരിച്ചുവെന്നാണ് സൂചന. കോൺഗ്രസ് നേതൃത്വത്തിൽ സമഗ്ര അഴിച്ചുപണിയുണ്ടാകുമെന്ന പാർട്ടി അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു.
എല്ലാ ഡി.സി.സികളിലും അഴിച്ചുപണിയുണ്ടാകുമെന്ന് സുധാകരൻ അറിയിച്ചു. ജംബോ കമ്മിറ്റികൾ ഇത്തവണയുണ്ടാവില്ല. പാർട്ടി നിർവാഹക സമിതിയിൽ 51 അംഗങ്ങൾ മാത്രമായിരിക്കും ഉണ്ടാവുക. ഗ്രൂപ്പ് പരിഗണനകൾ ഉണ്ടാവില്ലെന്ന സൂചനയും കെ.സുധാകരൻ നൽകിയിട്ടുണ്ട്.
അതേസമയം, ജനപ്രതിനിധികൾക്ക് പാർട്ടി പദവികൾ നൽകരുതെന്ന് പി.ജെ കുര്യൻ യോഗത്തിൽ ആവശ്യപ്പെട്ടു. നിർവാഹക സമിതിയിലെ അംഗങ്ങളുടെ എണ്ണം വീണ്ടും കുറക്കാനാകുമോയെന്ന് വി.എം സുധീരൻ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.