കെ. മുരളീധരനെ കെ.പി.സി.സി പ്രചാരണ സമിതി ചെയര്‍മാനായി നിയമിച്ചു

ന്യൂഡൽഹി: കെ. മുരളീധരനെ കെ.പി.സി.സി പ്രചാരണ സമിതി ചെയര്‍മാനായി നിയമിച്ചു. ഇത് രണ്ടാംതവണയാണ് കെ.പി.സി.സി പ്രചാരണ സമിതി ചെയര്‍മാനായി മുരളീധരന്‍ നിയമിതനാകുന്നത്. കോണ്‍ഗ്രസ് ഹൈക്കമാന്‍റാണ് തീരുമാനമെടുത്തത്.

അതേസമയം, പ്രചാരണ സമിതി ചെയര്‍മാനായി നിയമിച്ചതില്‍ കെ. മുരളീധരന്‍ അതൃപ്തനാണെന്നാണ് സൂചന. യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്തേക്കാണ് കെ. മുരളീധരന്‍റെ പേര് നിർദേശിച്ചിരുന്നത്. എന്നാൽ ഗ്രൂപ് നേതൃത്വങ്ങൾക്ക് താൽപര്യമില്ലാത്തതാണ് കെ. മുരളീധരന് തിരിച്ചടിയായത്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പും മുരളീധരനായിരുന്നു പ്രചാരണസമിതി ചെയര്‍മാന്‍. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് അന്നത്തെ കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ വിമര്‍ശിച്ചു കൊണ്ട് അദ്ദേഹം സ്ഥാനം ഒഴിഞ്ഞു. പാര്‍ട്ടിയില്‍ കൃത്യമായ കൂടിയാലോചനകൾ നടക്കുന്നില്ല എന്നാരോപിച്ചായിരുന്നു രാജി.

അതേസമയം, ഡി.സി.സി അധ്യക്ഷന്മാരുടെ നിയമനം രണ്ടാഴ്ചയ്ക്കുള്ളില്‍ നടക്കുമെന്നാണ് സൂചന. കെ.പി.സി.സി, ഡി.സി.സി പുനസംഘടന വൈകുന്നതില്‍ ഹൈക്കമാന്‍റിന് അതൃപ്തിയുണ്ട്. ഗ്രൂപ് സമ്മർദ്ദമാണ് നടപടികള്‍ അനിശ്ചിതത്വത്തിലാക്കുന്നതെന്നാണ് സൂചന.


Tags:    
News Summary - K. Muraleedharan has been appointed chairman of the KPCC campaign committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.