തൃശൂർ: തെരഞ്ഞെടുപ്പുകളുടെ കാലമാണ് ഇനി വരാനിരിക്കുന്നതെന്നും അത് നേരിടാൻ കോൺഗ്രസ് കൂടുതൽ ശക്തിപ്പെടണമെന് നും നിയുക്ത എം.പി കെ. മുരളീധരൻ. ജനം കൂട്ടമായി ഒഴുകിയെത്തി വോട്ട് ചെയ്യുകയായിരുന്നു. പല ബൂത്തുകളിലും പാതിരാത്രി വരെ സ്ത്രീകൾ വരി നിന്ന് വോട്ട് ചെയ്തിട്ടുണ്ട്. അത് ഇനിയുള്ള തെരഞ്ഞെടുപ്പുകളിൽ ഉണ്ടാകണമെന്നില്ലെന്നും മുരളീധരൻ വ്യക്തമാക്കി.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾ നേരിടാനുള്ള കരുത്ത് പാർട്ടിക്ക് ഉണ്ടാകണം. അതിനുതക്കവിധത്തിലുള്ള മിഷനറി കേരളത്തിലുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
വട്ടിയൂർക്കാവിൽ ഉപതെരഞ്ഞെടുപ്പ് നടക്കണമെങ്കിൽ തെൻറ വിജയത്തെ ചോദ്യം ചെയ്ത് എൻ.ഡി.എ സ്ഥാനാർഥിയായിരുന്ന കുമ്മനം രാജശേഖരൻ കോടതിയിൽ നൽകിയ ഹരജി പിൻവലിക്കണം. എപ്പോൾ വട്ടിയൂർക്കാവിൽ ഉപതെരഞ്ഞെടുപ്പ് നടന്നാലും കോൺഗ്രസിന് വിജയിക്കാൻ കഴിയുമെന്ന് മുരളീധരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.