'ഉമ്മൻചാണ്ടിയും ചെന്നിത്തലയും ഇന്ത്യയും പാകിസ്താനുമല്ല'; സതീശന്‍റെ സന്ദർശനത്തെ പിന്തുണച്ച് കെ. മുരളീധരൻ

തിരുവനന്തപുരം: ഉമ്മൻചാണ്ടിയെയും രമേശ് ചെന്നിത്തലയെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സന്ദർശിച്ചത് നല്ല കാര്യമാണെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എം.പി. ഇരുവരും സീനിയർ നേതാക്കളാണെന്നും അല്ലാതെ ഇന്ത്യയും പാകിസ്താനുമല്ലല്ലോ എന്നും മുരളീധരൻ പറഞ്ഞു.

പാർട്ടിയുടെ ഭാവി പരിപാടികൾ ചർച്ച ചെയ്യുന്നതിന്‍റെ ഭാഗമായാണ് കോൺഗ്രസിനെ നയിച്ചിരുന്ന രണ്ട് മുതിർന്ന നേതാക്കളുടെ വീടുകളിൽ സതീശൻ സന്ദർശനം നടത്തിയത്. പാർട്ടിയിലെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും നല്ല രീതിയിൽ മുന്നോട്ടു പോകുമെന്നും മുരളീധരൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

ഡി.​സി.​സി അ​ധ്യ​ക്ഷ​പ്പ​ട്ടി​ക പു​റ​ത്തു​വി​ട്ട​തോ​ടെ രൂ​ക്ഷ​മാ​യ കോ​ൺ​ഗ്ര​സി​ലെ ചേ​രി​പ്പോ​ര് പരിഹരിക്കുന്നതിനുള്ള​ അ​നു​ന​യ നീ​ക്ക​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ്​ വി.​ഡി. സ​തീ​ശ​ൻ രംഗത്തെത്തിയത്. മു​ൻ​ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി, മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വ്​ ര​മേ​ശ്​ ചെ​ന്നി​ത്ത​ല, തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്​​ണ​ൻ എം.​എ​ൽ.​എ എ​ന്നി​വ​രെ സ​ന്ദ​ർ​ശി​ച്ച് സ​തീ​ശ​ൻ ഞാ​യ​റാ​ഴ്​​ച ചർച്ച നടത്തിയിരുന്നു.

പു​തു​പ്പ​ള്ളി​യി​ലെ വ​സ​തി​യി​ലെ​ത്തിയാണ്​ ഉ​മ്മ​ൻചാ​ണ്ടി​യുമായി പ്രതിപക്ഷ നേതാവ് ചർച്ച നടത്തിയത്. ഹ​രി​പ്പാ​ട്ടെ​ എം.​എ​ൽ.​എ ഓ​ഫി​സ​ി​ൽ വെച്ചായിരുന്നു​ ചെ​ന്നി​ത്ത​ല​യു​മായുള്ള കൂ​ടി​ക്കാ​ഴ്​​ച. മു​തി​ർ​ന്ന നേ​താ​ക്ക​ൾ​ക്ക് പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​വി​െ​ല്ല​ന്നും എ​ല്ലാ​വ​രെ​യും ചേ​ർ​ത്തു​ നി​ർ​ത്തി മു​ന്നോ​ട്ടു​ പോ​കു​മെ​ന്നും ആണ് കൂ​ടി​ക്കാ​ഴ്ച​ക്കു​ശേ​ഷം വി.​ഡി. സ​തീ​ശ​ൻ​ പ​റ​ഞ്ഞത്.

Tags:    
News Summary - K Muraleedharan React to VD satheesan's Oommen chandy and Ramesh Chennithala Visit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.