കോഴിക്കോട്: കെ.പി.സി.സി പ്രസിഡൻറ് പോലെയുള്ള പുതിയ ഉത്തരവാദിത്തങ്ങളൊന്നും ഏറ്റെടുക്കാനില്ലെന്ന് കെ. മുരളീധരൻ എം.പി. വടകര പാർലമെൻറ് മണ്ഡലത്തിലെ ഏഴ് അസംബ്ലി മണ്ഡലങ്ങളിലൊഴികെ മറ്റൊരിടത്തും പ്രചാരണത്തിന് പോകില്ലെന്നും മുരളീധരൻ പറഞ്ഞു. എക്സ് മാറി വൈ വന്നിട്ട് കാര്യമില്ല. എല്ലാ ഗുണദോഷങ്ങളുടെയും പൂർണമായ ഉത്തരവാദിത്തം നേതൃത്വത്തിനാണ്.
മുല്ലപ്പള്ളി രാമചന്ദ്രൻ മത്സരിക്കണമോയെന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാൻഡാണ്. യു.ഡി.എഫിന് പുറത്തുനിന്ന് ഏതെങ്കിലും കക്ഷികളെ എടുക്കണെമങ്കിൽ ചർച്ച ചെയ്യണം. ആർ.എം.പി.ഐ യു.ഡി.എഫിനൊപ്പം മത്സരിക്കാനുള്ള താൽപര്യം പ്രകടിപ്പിച്ചിട്ടില്ല.
അവരുടെ സഹകരണം തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിെൻറ വിജയത്തിന് കാര്യമായ സംഭാവന നൽകിയിട്ടുണ്ട്. എൽ.െജ.ഡി യു.ഡി.എഫ് വിട്ടിട്ട് പോലും വടകര മേഖലയിലെ നാല് പഞ്ചായത്തുകളിൽ മൂന്നിടത്ത് യു.ഡി.എഫിന് ഭരണം കിട്ടിയെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.