പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിന് ആശയക്കുഴപ്പമില്ലെന്ന് കെ. മുരളീധരൻ

പാലക്കാട്: പാലക്കാട് ഉപ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിയെ സംബന്ധിച്ച് കോൺഗ്രസിൽ ആശയക്കുഴപ്പമില്ലെന്ന് മുതിർന്ന നേതാവ് കെ. മുരളീധരൻ. മുതിർന്ന നേതാക്കളുടെയും പ്രവർത്തകരുടെയും അഭിപ്രായം മാനിച്ചായിരിക്കും സ്ഥാനാർഥി നിർണയം നടക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ശേഷം സ്ഥാനാർഥി നിർണയ ചർച്ച നടത്തേണ്ടതുള്ളൂ. വി.കെ. ശ്രീകണ്ഠൻ എം.പി, 13 വർഷം എം.എൽ.എയായ ഷാഫി പറമ്പിൽ, ഡി.സി.സി അധ്യക്ഷൻ അടക്കമുള്ളവരുമായി ആലോചിക്കുമെന്നും മുരളീധരൻ പറഞ്ഞു.

പാലക്കാട് ജില്ലയിൽ ബി.ജെ.പിക്ക് ജയിക്കാനാവില്ലെന്നും കെ. മുരളീധരൻ കൂട്ടിച്ചേർത്തു.

Tags:    
News Summary - K Muraleedharan said that Congress is not confused in the Palakkad by-election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.