പേരാമ്പ്ര: വടകര ലോക്സഭ മണ്ഡലം ഐക്യമുന്നണി സ്ഥാനാർഥി കെ. മുരളീധരനെ പേരാമ്പ്ര സി.കെ.ജി.എം ഗവ. കോളജിൽ കടക്കാൻ എസ്. എഫ്.ഐ പ്രവർത്തകർ അനുവദിച്ചില്ല. വോട്ടുതേടി വിദ്യാർഥികളെ കാണാനെത്തിയ അദ്ദേഹം എസ്.എഫ്. ഐ പ്രതിഷേധത്തെ തുടർന്ന് മടങ്ങി.
വെള്ളിയാഴ്ച വൈകീട്ട് മൂന്നുമണിയോടെയാണ് വോട്ടഭ്യർഥിക്കാൻ യു.ഡി.എഫ് പ്രവർത്തകർക്കൊപ്പം സ്ഥാനാർ ഥി കോളജിൽ എത്തിയത്. കോളജിെൻറ മുറ്റത്ത് യു.ഡി.എസ്.എഫ് പ്രവർത്തകർ മുരളീധരനെ സ്വീകരിച്ചു. വിദ്യാർഥികൾക്കൊപ്പ ം സെല്‍ഫി എടുത്തശേഷം അകത്തേക്ക് പ്രവേശിക്കുന്നതിനിടെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഗേറ്റ് അടക്കുകയും എൽ.ഡി.എഫ് സ്ഥാനാർഥി പി. ജയരാജനുവേണ്ടി മുദ്രാവാക്യം വിളിക്കുകയുമായിരുന്നു.
യു.ഡി.എഫ് പ്രവർത്തകർ ഗേറ്റ് തുറന്നതിനെ തുടർന്ന് മുരളീധരന്‍ കോളജിെൻറ ഇടനാഴിയില്‍ പ്രവേശിച്ചെങ്കിലും എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കോണിപ്പടിയിൽ സംഘംചേർന്ന് തടഞ്ഞു. യു.ഡി.എസ്.എഫ് പ്രവർത്തകരും മുദ്രാവാക്യവുമായി നിലയുറപ്പിച്ചതോടെ സംഘർഷാവസ്ഥ ഉടലെടുത്തു. തുടർന്ന് പ്രശ്‌നങ്ങൾ ഒഴിവാക്കാൻ മുരളീധരെൻറ നിർദേശപ്രകാരം യു.ഡി.എഫ് പ്രവർത്തകർ അദ്ദേഹത്തിനൊപ്പം മടങ്ങുകയായിരുന്നു.
കഴിഞ്ഞ ദിവസം ഇടതുമുന്നണി സ്ഥാനാർഥി പി. ജയരാജൻ സി.കെ.ജി കോളജ് ഉൾപ്പെടെ സന്ദർശിച്ച് വോട്ടഭ്യർഥിച്ചിരുന്നു. സ്ഥാനാർഥിയെ തടഞ്ഞ എസ്.എഫ്.ഐ നടപടിയിൽ വ്യാപക പ്രതിഷേധമുയർന്നു. അക്രമ രാഷ്ട്രീയത്തിെൻറയും ജനാധിപത്യധ്വംസനത്തിേൻറയും ഉദാഹരണമാണ് തന്നെ തടഞ്ഞ സംഭവമെന്ന് കെ. മുരളീധരൻ പ്രതികരിച്ചു.
‘സ്ഥാനാർഥിയെ തടഞ്ഞെന്ന ആരോപണം അടിസ്ഥാനരഹിതം’
പേരാമ്പ്ര: യു.ഡി.എഫ് സ്ഥാനാർഥി കെ. മുരളീധരനെ പേരാമ്പ്ര സി.കെ.ജി ഗവ. കോളജിൽ എസ്.എഫ്.ഐ പ്രവർത്തകർ തടഞ്ഞെന്ന പ്രചാരണം തികച്ചും അടിസ്ഥാന രഹിതമാണെന്ന് എൽ.ഡി.എഫ് പേരാമ്പ്ര മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി വ്യക്തമാക്കി. കോളജ് ദിനാഘോഷം നടക്കുന്നതിനിടെയാണ് വൈകീട്ട് മൂന്നോടെ ഒരുസംഘം യു.ഡി.എഫ് പ്രവർത്തകർക്കൊപ്പം മുരളീധരൻ എത്തിയത്. വിദ്യാർഥികൾ ഈസമയം മൂന്നാം നിലയിലെ ഓഡിറ്റോറിയത്തിൽ പരിപാടിയിലായിരുന്നു. സ്ഥാനാർഥിയോടൊപ്പമെത്തിയ കോൺഗ്രസ്, ലീഗ് പ്രവർത്തകർ കാമ്പസിലെ എസ്.എഫ്.ഐ കൊടിമരത്തിൽനിന്ന് പതാക അഴിച്ചുമാറ്റി കെ.എസ്.യു, എം.എസ്.എഫ് കൊടികൾ കെട്ടുകയും എസ്.എഫ്.െഎയുടെ ബോർഡുകളും കൊടിതോരണങ്ങളും തകർക്കുകയുമുണ്ടായി. യു.ഡി.എഫിെൻറ ഭാഗത്തുനിന്ന് ബോധപൂർവം കുഴപ്പമുണ്ടാക്കാൻ ശ്രമിച്ചിട്ടും മുദ്രാവാക്യം വിളിച്ചതല്ലാതെ എസ്.എഫ്.ഐ പ്രവർത്തകരുടെ ഭാഗത്തുനിന്ന് ഒരു പ്രകോപനവുമുണ്ടായിട്ടില്ലെന്നും കമ്മിറ്റി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.