പ്രേമചന്ദ്രൻ സംഘിയെന്ന പ്രയോഗം അവസാനത്തെ അസ്ത്രം -കെ. മുരളീധരൻ

കൊല്ലം: മികച്ച പാർലമെ​േൻററിയനായ എൻ.കെ. പ്രേമചന്ദ്രനെ കുറിച്ച് എതിരായി ഒന്നും പറയാനില്ലാത്തതുകൊണ്ടാണ് അവസാന ത്തെ അസ്ത്രമായി സംഘി പ്രയോഗം നടത്തുന്നതെന്ന് കെ. മുരളീധരൻ എം.എൽ.എ. യു.ഡി.എഫ് കൊല്ലം പാർലമ​​​െൻറ് മണ്ഡലം കൺ​െവൻഷ ൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രേമചന്ദ്രനെതിരെ ഉയർത്തിക്കാട്ടാൻ ഒന്നുമില്ലാത്തതിനാൽ വ്യക്തിഹത്യ നടത്താനാണ് ഇടതുമുന്നണി ശ്രമിക്കുന്നത്.

പകൽ അണികളെ വിട്ട് പരസ്പരം വെട്ടിക്കൊന്നിട്ട് രാത്രി രഹസ്യചർച്ച നടത്തുന്നതാണ് സി.പി.എമ്മി​​​​െൻറയും ബി.ജെ.പിയുടെയും പാരമ്പര്യം. ആർ.എസ്.പിയും ഫോർവേഡ് ബ്ലോക്കും ഉൾപ്പെടുന്ന ഇടത ുപക്ഷക്കാരെല്ലാം യു.ഡി.എഫിനൊപ്പമാണ്. യു.ഡി.എഫിൽ കിട്ടിയതുപോര എന്നുപറഞ്ഞു മറുകണ്ടം ചാടിയ ആൾക്കും ഒന്നും കിട്ടിയില്ല. കമ്യൂണിസ്​റ്റ്​ മുന്നണി മാത്രമായി ഇടതുമുന്നണി മാറിയെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫി​​​​െൻറ സ്ഥാനാർഥി നിർണയം വൈകുന്നതിൽ ആരും മനപ്പായസം ഉണ്ണേണ്ട. സ്ഥാനാർഥിക്ഷാമം മൂലമാണ് ആറ് എം.എൽ.എമാരെ എൽ.ഡി.എഫ് സ്ഥാനാർഥിയാക്കിയത്. പ്രചാരണത്തിന്​ വാക്കുകളില്ല, നേട്ടങ്ങൾ ചൂണ്ടിക്കാണിക്കാനില്ല എന്നതാണ് ഇടതുമുന്നണി നേരിടുന്ന പ്രതിസന്ധി. തെരഞ്ഞെടുപ്പ് വന്നപ്പോൾ നവോത്​ഥാനമൊക്കെ ഫ്രീസറിൽ വെച്ച പാർട്ടിയാണ് സി.പി.എം. ആലപ്പുഴയിൽ ആരിഫ് തോറ്റാൽ തല മുണ്ഡനം ചെയ്യുമെന്ന് പറഞ്ഞ വെള്ളാപ്പള്ളിക്ക് രണ്ട് മുടി വടിച്ചാൽ പ്രശ്നം തീരും. കോൺഗ്രസിനെ മതേതരത്വം പഠിപ്പിക്കാൻ ആരും വളർന്നിട്ടില്ല. യു.ഡി.എഫ് ജില്ല ചെയർമാൻ കെ.സി. രാജൻ അധ്യക്ഷത വഹിച്ചു.

ടോം വടക്കനെതിരെ പരിഹാസ കൂരമ്പുമായി മുരളീധരൻ
കൊല്ലം: ‘‘ബൂത്ത് ഏത്, മണ്ഡലം ഏതാണ് എന്ന് അറിയാത്ത ഏതോ ഒരു വക്താവുണ്ടായിരുന്നു..., അങ്ങനെ ഒന്നോ രണ്ടോ പേർ പോയതാണോ വലിയ കാര്യം..’’ കോൺഗ്രസ് വക്താവായിരുന്ന ടോം വടക്കനെ കുറിച്ച് കെ.പി.സി.സി പ്രചരണ വിഭാഗം അധ്യക്ഷൻ കെ. മുരളീധരൻ എം.എൽ.എയുടെ പരിഹാസം. കൊല്ലം പാർലമ​െൻറ് മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യവെയാണ് പാർട്ടിവിട്ട ടോം വടക്കനെ രൂക്ഷമായി വിമർശിച്ചത്. മലയാള ഭാഷയെ കൊല്ലരുതെന്ന് സുകുമാർ അഴീക്കോട് പറഞ്ഞ വ്യക്തിയാണ് ടോം വടക്കൻ. അദ്ദേഹം മലയാളമാണോ ഇംഗ്ലീഷ് ആണോ സംസാരിക്കുന്നതെന്ന് ആർക്കും വ്യക്തമല്ല. ചാനൽ ചർച്ചകളിൽ പങ്കെടുപ്പിക്കരുതെന്ന് പലരും പറഞ്ഞിട്ടുണ്ട്. നരേന്ദ്ര മോദിയെ വിമർശിച്ച് പോസ്​റ്റിട്ടതി​​െൻറ തൊട്ടുത്ത ദിവസമാണ് ബി.ജെ.പിയിൽ ചേർന്നത്.

മൂന്നുതവണ സീറ്റിനായി വന്നപ്പോഴും പടിക്കു പുറത്താക്കി. സീറ്റ് മോഹത്താലാണ് ഇപ്പോൾ പാർട്ടി വിട്ടത്. കൊണ്ടോട്ടിയിൽ ചായ കുടിക്കാൻ കയറിയപ്പോൾ സംസാരിച്ചതാണ് ലീഗ്​-എസ്.ഡി.പി.ഐ രഹസ്യചർച്ചയായി അവതരിപ്പിച്ചത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ നേട്ടങ്ങളെക്കുറിച്ച് ഒന്നും പറയാനില്ലാത്തതിനാൽ മുഖ്യമന്ത്രിയുടെ ശബ്​ദം പോയി. നുണ പറഞ്ഞു ബാക്കിയൊന്നും ഇല്ലാതായപ്പോൾ ശബ്​ദം ഇല്ലാതായി. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നായപ്പോൾ കുറെ കല്ലുമായി നടക്കുകയായിരുന്നു മുഖ്യമന്ത്രി.

നേരത്തേ കല്ലിട്ടിടത്ത് നിലവിളക്കു കൊളുത്തി ഉദ്ഘാടനം. അല്ലാതെ 1000 ദിവസംകൊണ്ട് ഒന്നും ചെയ്തില്ല. ശബരിമലയിൽ ആചാരം ലംഘിക്കാൻ സർക്കാർ കൂട്ടു​നി​െന്നന്ന് എവിടെയും പറയും. ഏത് ഇലക്ടറൽ ഓഫിസർ നിർദേശിച്ചാലും ശബരിമലയെ വിഷയത്തിൽ പറയേണ്ടത് പറയും. കോടതിവിധി ഒരു സർക്കാർ എങ്ങനെ ദുരുപയോഗപ്പെടുത്തി എന്ന് തെരഞ്ഞെടുപ്പിൽ ചർച്ചയാകണം. ഒരു നിയമസഭ സീറ്റിൽ ജയിക്കാൻ കഴിയാത്തയാൾ ഏഴ് മണ്ഡലമുള്ള ലോക്​സഭ സീറ്റിൽ എങ്ങനെ വിജയിക്കുമെന്ന് കുമ്മനം രാജശേഖരനെക്കുറിച്ച് മുരളീധരൻ പറഞ്ഞു. മോദിയെ ഇറക്കും, പിണറായിക്കിട്ട് കൊടുക്കും എന്ന ഡബിൾ ഇഫക്ടാകും തെരഞ്ഞെടുപ്പു കഴിയുമ്പോൾ ദൃശ്യമാകുകയെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - k muraleedharan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.