വടകര വിടാൻ മനസില്ലാതെ കെ. മുരളീധരൻ; ഇഷ്ടം ഹൈക്കമാന്‍ഡിനോട് തു​റന്ന് പറഞ്ഞു

വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വടകര ലോക്‌സഭ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാവാന്‍ തനിക്ക് താല്‍പര്യമുണ്ടെന്ന് നിലവിലെ എംപിയായ കെ മുരളീധരന്‍. തന്റെ ഇഷ്ടം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജനെ പരാജയപ്പെടുത്തിയാണ് കെ മുരളീധരന്‍ ലോക്‌സഭയിലേക്ക് വിജയിച്ചത്.

ജയരാജന്റെ സഹോദരി കൂടിയായ സിപിഎം നേതാവ് പി സതീദേവിയെ പരാജയപ്പെടുത്തി മുല്ലപ്പള്ളി രാമചന്ദ്രനിലൂടെ യുഡിഎഫ് പിടിച്ചെടുത്ത മണ്ഡലത്തിൽ പി ജയരാജന്‍ സ്ഥാനാര്‍ത്ഥിയായി എത്തിയതോടെ ഒപ്പത്തിനൊപ്പം പോന്ന സ്ഥാനാര്‍ത്ഥി വേണമെന്ന ആവശ്യമുയർന്നു. ഇതാണ്, വട്ടിയൂര്‍ക്കാവ് എംഎല്‍എ ആയിരുന്ന കെ മുരളീധരനിലേക്ക് യുഡിഎഫിനെ എത്തിച്ചത്. അവസാന നിമിഷം എത്തിയ മുരളീധരന്‍ മണ്ഡലം നിലനിര്‍ത്തി.

കെ മുരളീധരന്‍ വീണ്ടും സംസ്ഥാന രാഷ്ട്രീയത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ 2024 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ തന്നെ വീണ്ടും പരിഗണിക്കണമെന്ന ആവശ്യം മുരളീധരന്‍ മുന്നോട്ട് വെച്ചതോടെ വീണ്ടും വടകരയില്‍ സ്ഥാനാര്‍ത്ഥിയായി വരാനുള്ള സാധ്യത വര്‍ധിക്കുകയാണ്.

Tags:    
News Summary - K Muralidharan to contest again in Vadakara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.