സ്വയം പര്യാപ്തതയിലേക്ക് എത്തുമെന്ന ഇഛാശക്തിയോടെ വിദ്യാർഥികൾ പഠിക്കണമെന്ന് കെ.രാധാകൃഷ്ണൻ

തിരുവനന്തപുരം : സ്വയം പര്യാപ്തതയിലേക്ക് താൻ എത്തുമെന്ന ഇഛാശക്തിയോടെ ഓരോ വിദ്യാർഥിയും പഠിക്കണമെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ. പട്ടികജാതി വിദ്യാർഥികൾക്കുള്ള സിവിൽ സർവീസ് പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസ രംഗത്ത് സർക്കാർ ചെയ്യുന്ന പ്രവർത്തനങ്ങൾ വളരെയധികം അവസരങ്ങളും സാധ്യതകളും തുറന്നു കൊടുക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

പട്ടികജാതിക്കാരായ 30 വിദ്യാർഥികൾക്കാണ് കേരളത്തിലെ മികച്ച പരിശീലന സ്ഥാപനങ്ങളിൽ പഠിക്കാൻ അവസരമൊരുക്കിയത്. അടുത്തിടെ പട്ടിക വർഗക്കാരായ 30 വിദ്യാർഥികൾക്കും ഇന്ത്യയിലെ മികച്ച പരിശീലന സ്ഥാപനങ്ങളിൽ പരിശീലന സൗകര്യങ്ങൾ ഒരുക്കി സ്കോളർഷിപ്പ് നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - K. Radhakrishnan said that students should study with the will to reach self-sufficiency

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.