തൃശൂർ : കേരളത്തെ സാമ്പത്തിക ഞെരുക്കത്തിലേക്ക് തള്ളിവിടാനുള്ള ശ്രമങ്ങളെ വിഫലമാക്കാൻ കേരള ബാങ്ക് ഉൾപ്പെടുന്ന സഹകരണ മേഖല മുന്നോട്ടു വരണമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ. കേരള ബാങ്കിനെ സംസ്ഥാനത്തെ ഒന്നാമത്തെ ബാങ്കായി ഉയർത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ക്യാമ്പയിൻറെ പ്രഖ്യാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാമ്പത്തികമായി ഞെരുക്കാൻ നടത്തുന്ന ശ്രമങ്ങളെ മുൻകൂട്ടി കണ്ട് പ്രവർത്തിക്കാൻ സഹകരണ മേഖലയ്ക്ക് കഴിയണം. സഹകരണ മേഖലയെ തകർക്കാൻ ശ്രമിച്ചപ്പോഴൊക്കെ സംസ്ഥാനത്ത് കക്ഷിരാഷ്ട്രീയഭേദ്യമെന്യേ എല്ലാവരും ആ ശ്രമങ്ങൾക്കെതിരെ അണിനിരന്നിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
100 ശതമാനം കരുതൽ ആവശ്യമായ കുടിശിക നിർമ്മാജന യജ്ഞമായ മിഷൻ 100 ഡെയ്സിൻ്റെ അവാർഡ് വിതരണവും തദ്ദവസരത്തിൽ മന്ത്രി നിർവഹിച്ചു. റീജീയണൽ ഓഫീസുകളിൽ സംസ്ഥാനതലത്ത് ഒന്നാം സ്ഥാനം തൃശൂരും രണ്ടാം സ്ഥാനം കണ്ണൂരും നേടി. ജില്ലാതലത്തിലുള്ള ക്രെഡിറ്റ് പ്രോസസിംഗ് സെന്ററുകളിൽ സംസ്ഥാനതലത്ത് കണ്ണൂരിന് ഒന്നാം സ്ഥാനവും പാലക്കാടിന് രണ്ടാം സ്ഥാനവും ലഭിച്ചു.
ശാഖാതലത്തിൽ കണ്ണൂർ മെയിൻ ശാഖ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടി. ബാങ്ക് പ്രസിഡണ്ട് ഗോപി കോട്ടമുറിക്കൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡൻറ്, എം.കെ.കണ്ണൻ, ബാങ്ക് ഡയറക്ടർ മാരായ എ.പ്രഭാകരൻ, ഫിലിപ്പ് കുഴികുളം, ഇ. രമേശ് ബാബു, നിർമ്മലാ ദേവി, പുഷ്പാ ദാസ് എന്നിവർ സംബന്ധിച്ചു. ചടങ്ങിൽ പുതിയ രൂപത്തിൽ കൂടുതൽ പേജോടെ ബാങ്കിൻറെ ന്യൂസ് ലൈറ്ററായ 'മഴവില്ല്' മന്ത്രി പ്രകാശനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.