ജാതീയത എന്ന ശാപം ഇന്നും സമൂഹത്തിൽ നിലനിൽക്കുന്നുവെന്ന് കെ. രാധാകൃഷ്ണൻ

കൊച്ചി : ജാതീയത എന്ന ശാപം ഇന്നും സമൂഹത്തിൽ നിലനിൽക്കുന്നുവെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ. കവ്-കിരണം പദ്ധതികളുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹത്തിൽ പല കാരണങ്ങളാൽ അക്ഷരവും അധികാരവും സമ്പത്തിൽ നിന്നുമെല്ലാം മാറ്റി നിർത്തപ്പെട്ട വിഭാഗങ്ങളാണ് പട്ടികജാതി പട്ടിക വർഗവിഭാഗം. മികവ് കിരണം പദ്ധതികളിലൂടെ പട്ടികജാതി പട്ടികവർഗ്ഗ യുവതി യുവാക്കൾക്ക് തൊഴിൽ അവസരങ്ങൾ ഉണ്ടാക്കി കൊടുക്കാനും വരുമാനം ആർജജിക്കാനുമാണ് ലക്ഷ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ കേരളോത്സവത്തിന്റെ ഭാഗമായി ആപ്ലിക്കേഷൻ തയാറാക്കിയ തൃക്കാക്കര മോഡൽ എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികളെ ചടങ്ങിൽ മന്ത്രി ആദരിച്ചു. യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അധ്യക്ഷത വഹിച്ചു. കലക്ടർ ഡോ.രേണുരാജ് യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തി.

സ്ഥിരംസമിതി അധ്യക്ഷന്മാരായ റാണിക്കുട്ടി ജോർജ്, ആശാ സനിൽ, എം.ജെ ജോമി, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ഷൈനി ജോർജ്, മനോജ് മൂത്തേടൻ, എ.എസ് അനിൽകുമാർ, ശാരദ മോഹൻ, മറ്റു ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ജില്ലാ പട്ടികജാതി ഓഫീസർ കെ. സന്ധ്യ, സീനിയർ ക്ലർക്ക് ജി. പ്രശാന്ത്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ജോബി തോമസ്, സൂപ്രണ്ട് ജോസഫ് അലക്സാണ്ടർ തുടങ്ങിയവർ പങ്കെടുത്തു.

Tags:    
News Summary - K Radhakrishnan said that the curse of casteism still exists in the society.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.