ഗർഭിണിയെ തുണിയിൽ കെട്ടിച്ചുമന്ന് ആശുപത്രിയിലെത്തിച്ചെന്ന വാർത്ത വസ്തുതാവിരുദ്ധമെന്ന് കെ.രാധാകൃഷ്ണൻ

തിരുവനന്തപുരം: അട്ടപ്പാടി ഊരിൽ നിന്ന് ഗർഭിണിയെ കിലോമീറ്ററുകൾ തുണിയിൽ കെട്ടിച്ചുമന്ന് ആശുപത്രിയിലെത്തിച്ചെന്ന വാർത്ത വസ്തുതാവിരുദ്ധമെന്ന് മന്ത്രി കെ.രാധാകൃഷ്ണന്റെ ഓഫിസ് അറിയിച്ചു. കടുക്ക് മണ്ണ ഊരിൽ നിന്ന് 300 മീറ്റർ തുണിയിൽ കിടത്തി ഭവാനിപ്പുഴയിലെ പാലം കടന്ന് ആംബുലൻസിൽ എത്തിച്ചതാണ് ചില ചാനലുകൾ കെട്ടിച്ചമച്ചത്.

പുതൂർ ഗ്രാമപഞ്ചയത്ത് ഒന്നാം വാർഡ് കടുക് മണ്ണ പട്ടികവർഗ്ഗ സങ്കേതത്തിലെ സുമതി മുരുകനാണ് ഞായറാഴ്ച രാവിലെ കോട്ടത്തറ ആശുപത്രിയിൽ ആൺ കുഞ്ഞിനെ പ്രസവിച്ചത്. കഴിഞ്ഞ ആഴ്ച കോട്ടത്തറ ആശുപത്രിയിലെത്തി പരിശോധനകൾ നടത്തി മരുന്നുകളുമായി ഊരിലേക്ക് മടങ്ങിയതായിരുന്നു യുവതി. ജനുവരി എട്ടിനാണ് പ്രസവം കണക്കാക്കിയിരുന്നത്.

ശനിയാഴ്ച രാത്രി പ്രസവവേദന ഉണ്ടായപ്പോൾ തന്നെ നഴ്സും പട്ടിക വർഗ പ്രമോട്ടറും ഊരിലെത്തിയിരുന്നു. തുടർന്ന് 108 ആംബുലൻസ് വിളിച്ചു വരുത്തിയതും ഇവരാണ്. കാട്ടിനുള്ളിൽ നിന്നും ഭവാനിപ്പുഴ മറികടന്ന് 300 മീറ്റർ അകലെ വാഹനമെത്തുന്നിടത്ത് തുണിയിൽ എത്തിച്ചതിനെയാണ് ചില മാധ്യമങ്ങൾ കെട്ടുകഥകളാക്കി അവതരിപ്പിച്ചിട്ടുള്ളത്. സാധാരണ ഊരുകളിൽ നടക്കുന്ന പ്രസവം ആരോഗ്യ പ്രവർത്തകരെത്തി ആശുപത്രിയിലെത്തിച്ചതു തന്നെ അട്ടപ്പാടിയിൽ സർക്കാർ നടത്തുന്ന ഇടപെടലുകളെ ഗുണഫലങ്ങളാണെന്നും പ്രസ്താവനിയിൽ അറിയിച്ചു. 

Tags:    
News Summary - K. Radhakrishnan said that the news that the pregnant woman was brought to the hospital tied in a cloth is untrue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.