തിരുവനന്തപുരം: അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയുന്നതിന് സംസ്ഥാനത്ത് സമഗ്ര നിയമനിർമാണം നടത്തുമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ. അന്ധവിശ്വാസത്തിെൻറ പേരിലെ ചൂഷണങ്ങൾ തടയുന്നതിന് ഇടപെടലുകളുണ്ടാകും. ഇതിനായി പൊതുസമൂഹത്തിൽനിന്ന് അഭിപ്രായ രൂപവത്കരണം നടത്തുമെന്നും കെ.ഡി. പ്രസേനൻ അവതരിപ്പിച്ച അനൗദ്യോഗിക ബില്ലിന് മറുപടിയായി മന്ത്രി പറഞ്ഞു.
അന്ധവിശ്വാസത്തെ രാഷ്ട്രീയ അധികാരത്തിനുള്ള കുറുക്കുവഴിയായി കാണുന്നവരും കോർപറേറ്റ് താൽപര്യങ്ങൾക്കായി ഉപേയാഗിക്കുന്നവരുമാണ് ഇവ പ്രോത്സാഹിപ്പിക്കുന്നതെന്ന് കെ.ഡി. പ്രസേനൻ പറഞ്ഞു.
നിഷ്കളങ്കരായ മതവിശ്വാസികളെയും മേതതര-മതനിരപേക്ഷ വിശ്വാസികളെയും സംരക്ഷിക്കുക എന്നതാണ് ബിൽ കൊണ്ടുദ്ദേശിക്കുന്നത്. മതവും ദൈവവിശ്വാസവുമായൊന്നും ഇത്തരം അന്ധവിശ്വാസങ്ങൾക്ക് ബന്ധമില്ല. ആധുനിക സംവിധാനങ്ങളെപ്പോലും അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കാൻ ഉയോഗിക്കുകയാണെന്നും പ്രസേനൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.