തൃശൂർ: മന്ത്രിപദവിയുടെ രണ്ടാമൂഴത്തിൽ കെ. രാധാകൃഷ്ണനെ പാർട്ടി ഏൽപിച്ചത് അപൂർവ ദൗത്യമാണ്. മുൻകാല മന്ത്രിസഭകളുടെ ചരിത്രത്തിൽ പിന്നാക്ക വിഭാഗക്കാരെ കാര്യമായി അടുപ്പിക്കാതിരുന്ന ദേവസ്വം വകുപ്പിലാണ് രാധാകൃഷ്ണെൻറ നിയോഗം.
വകുപ്പ് വിഭജനത്തിെൻറ അവസാനഘട്ടം വരെ ദേവസ്വം മന്ത്രി സ്ഥാനത്തേക്ക് പറഞ്ഞുകേട്ടത് വി. ശിവൻകുട്ടിയുടെ പേരാണ്. എന്നാൽ, രാധാകൃഷ്ണനെ ഏൽപിച്ചത് അപ്രതീക്ഷിതമായിരുന്നു. ഇതോടെ കേരള ചരിത്രത്തിൽ ആദ്യമായി ദേവസ്വം വകുപ്പ് മന്ത്രിപദവിയിൽ പിന്നാക്ക വിഭാഗക്കാരനെന്ന് സമൂഹമാധ്യമങ്ങളിലെ ഇടത് പ്രൊഫൈലുകൾ അവകാശപ്പെട്ടപ്പോൾ, മുമ്പ് കോൺഗ്രസിൽനിന്ന് കെ.കെ. ബാലകൃഷ്ണൻ മന്ത്രിയായിട്ടുണ്ടെന്ന അവകാശവാദവുമായി യു.ഡി.എഫ് അനുകൂലികൾ പ്രതിരോധമുയർത്തി.
നിയമസഭ വെബ്സൈറ്റിൽ കെ.കെ. ബാലകൃഷ്ണെൻറ വകുപ്പിനെക്കുറിച്ച് വിശദീകരിക്കുന്ന ഭാഗത്ത് ദേവസ്വം വകുപ്പിെൻറ കാര്യം പറയുന്നില്ലെന്നും വിക്കിപീഡിയയിൽ തിരുത്തി ചിലർ ഇങ്ങനെ അവതരിപ്പിക്കുന്നതാണെന്നും മറുവാദം വന്നു. ഇതിന് പിന്നാലെ വെള്ള ഈച്ചരൻ ദേവസ്വം വകുപ്പ് കൈയാളിയിട്ടുണ്ടെന്ന വാദവും ഉയർന്നു.അഞ്ചുവർഷമായി തിരുവിതാംകൂർ, മലബാർ, കൊച്ചിൻ, ഗുരുവായൂർ, ഇരിങ്ങാലക്കുട തുടങ്ങിയ ദേവസ്വം ഭരണസമിതികളിലെ ജീവനക്കാരുടെ സി.പി.എം അനുകൂല സംഘടനയുടെ നേതൃചുമതല കെ. രാധാകൃഷ്ണനെയാണ് പാർട്ടി ഏൽപിച്ചത്.
ശബരിമല യുവതീ പ്രവേശനമടക്കം രാഷ്ട്രീയ വിവാദമായ നിരവധി വിഷയങ്ങളിൽ കത്തിനിൽക്കുന്ന ദേവസ്വം വകുപ്പിലേക്കാണ് സൗമ്യപ്രകൃതമുള്ള രാധാകൃഷ്ണെൻറ വരവ്. ഇതിന് പുറമെ പിന്നാക്ക ക്ഷേമ വകുപ്പുമുണ്ട്. ആദ്യമായി നിയമസഭയിലെത്തിയ 1996ൽ നായനാർ മന്ത്രിസഭയിൽ ഇതേ വകുപ്പ് അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. 2016ൽ ഒഴികെ അഞ്ചുതവണ ചേലക്കരയെയാണ് രാധാകൃഷ്ണൻ പ്രതിനിധാനം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.