കൊച്ചി: നാളെ റെയിൽവേ അധികാരികളും കെ.ആർ.ഡി.സി.എല്ലും തമ്മിലുള്ള ചർച്ചയുടെ പശ്ചാത്തലത്തിൽ പദ്ധതിക്ക് അനുമതി കൊടുക്കരുതെന്ന് ആവശ്യപ്പെട്ട് സമരസമിതി നേതാക്കൾ ദക്ഷിണ റെയിൽവേ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർക്ക് നിവേദനം സമർപ്പിച്ചു. ചർച്ച നടക്കുന്ന സാഹചര്യത്തിൽ നാളെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സമരസമിതി അറിയിച്ചു.
നാളെ രാവിലെ 10.30 ന് എറണാകുളം ഗേൾസ് സ്കൂളിനു സമീപത്തു നിന്നും സൗത്ത് റെയിൽവേ സ്റ്റേഷന്റെ പ്രധാന കവാടത്തിന്റെ മുന്നിലേക്ക് പ്രകടനവും പ്രതിഷേധ സംഗമം നടത്തുമെന്ന് സമരസമിതി നേതാക്കൾ അറിയിച്ചു. റെയിൽവേ ഭൂമി വിട്ടുകൊടുത്ത് ഭാവി റെയിൽ വികസന സാധ്യതകൾ ഇല്ലാതാക്കുന്ന വിനാശപദ്ധതിക്കായുള്ള ശ്രമങ്ങളെ പിന്തുണക്കുന്ന റെയിൽവേ അധികാരികളുടെ നീക്കത്തിൽ ശക്തമായ പ്രതിഷേധം കെ റെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി അറിയിച്ചു.
കേരളത്തെ സംബന്ധിച്ച് പരിസ്ഥിതി - സാമ്പത്തിക- സാമൂഹ്യമേഖലകളിൽ കടുത്ത ദുരിതം വിതയ്ക്കുന്ന ഈ പദ്ധതി മുന്നോട്ടുവയ്ക്കുന്ന അവകാശവാദങ്ങൾ എല്ലാം കപടമാണ്. റെയിൽവേ പ്രഖ്യാപിച്ച വികസന പദ്ധതികൾ പൂർത്തീകരിക്കുന്നതോടെ നാടിനു കൈവരിക്കാൻ കഴിയുന്ന നേട്ടങ്ങൾക്കു പകരം വയ്ക്കാൻ കെ റെയിലിന്റെ പദ്ധതി വഴികഴിയില്ല. സമരസമിതി ചൂണ്ടിക്കാട്ടി.
സമരസമിതി ജില്ലാ ചെയർമാൻ വിനു കുര്യാക്കോസ്, ജില്ലാ നേതാക്കളായ കെ.പി. സാൽവിൻ, എ.ജി. അജയൻ, സാൻറോ പാനികുളം എന്നിവരടങ്ങിയ നിവേദക സംഘമാണ് ഡെപ്യൂട്ടി ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർക്ക് നിവേദനം നൽകി ചർച്ച നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.