തിരുവനന്തപുരം: കെ-റെയിൽ പ്രതിഷേധക്കാരെ മുഖത്തടിക്കുകയും ബൂട്ടിട്ട് ചവിട്ടുകയും ചെയ്ത പൊലീസുകാരനെതിരെ നടപടി. മംഗലപുരം പൊലീസ് സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ ഷെബീറിനെ എ.ആര്‍ ക്യാമ്പിലേക്ക് അന്വേഷണവിധേയമായി സ്ഥലംമാറ്റാനും വകുപ്പുതല നടപടി എടുക്കുന്നതിനും ജില്ല പൊലീസ് മേധാവി ഉത്തരവ് നല്‍കി.
അമിതബലപ്രയോഗം നടത്താനും ചവിട്ടാനുമുള്ള സാഹചര്യമുണ്ടായിരുന്നില്ലെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഘര്‍ഷ സാധ്യതയുണ്ടായിട്ടും പൊലീസ് വേണ്ടത്ര മുന്നൊരുക്കം നടത്തിയില്ലെന്നും അന്വേഷണസംഘം വിലയിരുത്തി.
വ്യാഴാഴ്ച കെ-റെയിൽ കല്ലിടലുമായി ബന്ധപ്പെട്ട് കണിയാപുരത്തിനടുത്ത് കരിച്ചാറയിൽ പ്രതിഷേധിച്ച നാട്ടുകാര്‍ക്കെതിരെയാണ് പൊലീസ് അതിക്രമം ഉണ്ടായത്. അതിെൻറ വിഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും വലിയ വിവാദമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.