മാടായിപ്പാറയിൽ സിൽവർ ലൈൻ സർവേയുടെ ഭാഗമായി സ്ഥാപിച്ച കല്ല് പിഴുതുമാറ്റിയനിലയിൽ

മാ​ടാ​യി​പ്പാ​റ​യി​ൽ കെ-റെയിൽ സർവേക്കല്ല് പിഴുതുമാറ്റി

പ​ഴ​യ​ങ്ങാ​ടി: മാ​ടാ​യി​പ്പാ​റ​യി​ൽ കെ-​റെ​യി​ൽ സി​ൽ​വ​ർ​​ലൈ​ൻ സ​ർ​വേ​ക്ക​ല്ല് പി​ഴു​തു​മാ​റ്റി​യ​താ​യി ക​ണ്ടെ​ത്തി. ചൊ​വ്വാ​ഴ്ച രാ​ത്രി പാ​റ​ക്കു​ള​ത്തി​ന് സ​മീ​പ​ത്താ​ണ്​ സി​ൽ​വ​ർ ലൈ​ൻ സ​ർ​വേ​യു​ടെ ഭാ​ഗ​മാ​യി സ്ഥാ​പി​ച്ച ക​ല്ല്​ പി​ഴു​തു​മാ​റ്റി​യ​ത് ​ക​ണ്ടെ​ത്തി​യ​ത്. പ​ഴ​യ​ങ്ങാ​ടി പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

കെ- റെയിൽ പ​ദ്ധ​തിക്കായി സർക്കാർ വാ​ശി​യോ​ടെ നീ​ങ്ങി​യാ​ല്‍ കോ​ണ്‍ഗ്ര​സ് യു​ദ്ധ​സ​ന്നാ​ഹ​ത്തോ​ടെ നീ​ങ്ങു​മെ​ന്നും ​സ​ർ​വേ​ക്കു​റ്റി​ക​ൾ ജ​ന​ങ്ങ​ളു​ടെ പി​ന്തു​ണ​യോ​ടെ പി​ഴു​തെ​റി​യുമെന്നും കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍റ്​ കെ. ​സു​ധാ​ക​ര​ന്‍ ഇന്നലെ പ്ര​ഖ്യാ​പി​ച്ചിരുന്നു. മു​ഖ്യ​മ​ന്ത്രിയുടെ വി​ശ​ദീ​ക​ര​ണ യോ​ഗ​ങ്ങ​ൾ​ക്ക് ബ​ദ​ലാ​യി ഗൃ​ഹ​സ​ന്ദ​ർ​ശ​നം ന​ട​ത്താനും പ്ര​ചാ​ര​ണത്തിന് വ​ള​ന്‍റി​യ​ർ​മാ​രെ നി​യോ​ഗി​ക്കാനും കോൺഗ്രസ്​ തീരുമാനിച്ചിട്ടുണ്ട്​. പ​ദ്ധ​തി ക​ട​ന്നു​പോ​കു​ന്ന 12 ഹോ​ട്ട്​ സ്​​പോ​ട്ടു​ക​ളി​ൽ ക​ർ​ഷ​ക​സ​മ​ര മാ​തൃ​ക​യി​ൽ സ​മ​രം സം​ഘ​ടി​പ്പി​ക്കാ​നും രാഷ്​ട്രീയ കാര്യ സമിതി യോഗത്തിൽ ധാരണയായി. പ​ദ്ധ​തിക്കുള്ള ര​ണ്ടു ല​ക്ഷം കോ​ടി​യി​ൽ നി​ന്നു​ള്ള അ​ഞ്ച് ശ​ത​മാ​നം ക​മീ​ഷ​നി​ലാ​ണ് പി​ണ​റാ​യി​യു​ടെ ക​ണ്ണെന്നും സുധാകരൻ ആരോപിച്ചിരുന്നു.

കെ-റെയിൽ പദ്ധതിക്കെതിരെ ധർണ

പ​ഴ​യ​ങ്ങാ​ടി: കെ-​റെ​യി​ൽ സി​ൽ​വ​ർ​ലൈ​ൻ വി​രു​ദ്ധ ജ​ന​കീ​യ സ​മി​തി മാ​ടാ​യി മേ​ഖ​ല യൂ​നി​റ്റി‍െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ഴ​യ​ങ്ങാ​ടി സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫി​സി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി. ക​ണ്ണൂ​ർ യൂ​നി​വേ​ഴ്സി​റ്റി മു​ൻ വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​ഖാ​ദ​ർ മാ​ങ്ങാ​ട് ഉ​ദ്​​ഘാ​ട​നം ചെ​യ്തു. വി​ര​ലി​ലെ​ണ്ണാ​വു​ന്ന സ​മ്പ​ന്ന​ർ​ക്കു വേ​ണ്ടി ജ​ന​ങ്ങ​ളെ​യാ​കെ ദു​രി​ത​ത്തി​ലാ​ക്കു​ന്ന ദു​ര​ന്ത​പാ​ത​യാ​ണ് സി​ൽ​വ​ർ ലൈ​നെ​ന്നും ഈ ​ദു​ര​ന്ത​പാ​ത​ക്കെ​തി​രെ ജ​ന​ങ്ങ​ൾ ഒ​റ്റ​ക്കെ​ട്ടാ​യി രം​ഗ​ത്തി​റ​ങ്ങ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പഴയങ്ങാടി സബ്​ രജിസ്ട്രാർ ഓഫിസിനു മുന്നിൽ നടത്തിയ ധർണ കണ്ണൂർ യൂനിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. ഖാദർ മാങ്ങാട് ഉദ്​ഘാടനം ചെയ്യുന്നു

കെ-​റെ​യി​ൽ സി​ൽ​വ​ർ ലൈ​ൻ വി​രു​ദ്ധ ജ​ന​കീ​യ സ​മി​തി ജി​ല്ല ചെ​യ​ർ​മാ​ൻ എ.​പി. ബ​ദ​റു​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​കീ​യ സ​മി​തി ജി​ല്ല ക​ൺ​വീ​ന​ർ അ​ഡ്വ. വി​വേ​ക്, എ.​വി. സ​ന​ൽ​കു​മാ​ർ, സു​ധീ​ഷ് ക​ട​ന്ന​പ്പ​ള്ളി, വി.​പി. മു​ഹ​മ്മ​ദാ​ലി മാ​സ്റ്റ​ർ, കെ.​പി. ച​ന്ദ്രാം​ഗ​ത​ൻ, പ്ര​ഭാ​ക​ര​ൻ ക​ട​ന്ന​പ്പ​ള്ളി, എം. ​പ​വി​ത്ര​ൻ, പി.​വി. ഗ​ഫു​ർ, കെ. ​ആ​ലി കു​ഞ്ഞി, കെ.​വി. സ​തീ​ഷ് കു​മാ​ർ, എം.​വി. ന​ജീ​ബ്, അ​ഡ്വ. ആ​ർ. അ​പ​ർ​ണ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - K-Rail Survey stone removed in Madayipara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.