ചെങ്ങന്നൂർ: കെ-റെയിൽ സിൽവർ ലൈൻ പദ്ധതിക്കെതിരെ യു.ഡി.എഫ് സമരത്തിന്റെ രണ്ടാം ഘട്ടമായ പ്രതിഷേധ ജനസഭയുടെ സംസ്ഥാനതല ഉദ്ഘാടനം ചെങ്ങന്നൂരിലെ മുളക്കുഴയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളിൽനിന്നുള്ള ആയിരക്കണക്കിനാളുകൾ പങ്കെടുത്തു.
ജനവികാരം മാനിക്കാതെ കല്ലിട്ടാൽ പിറ്റേദിവസം അതിന്റെ ഇരട്ടിയാളുകൾ അവ പിഴുതെറിയുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ഇതിന്റെ പേരിൽ ഒരാളുടെ ദേഹത്ത് ഒരു തരി മണ്ണുപോലും വീഴാൻ യു.ഡി.എഫ് അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ അധ്യക്ഷത വഹിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പി.ജെ. ജോസഫ് തുടങ്ങിയ നേതാക്കൾ സംസാരിച്ചു. മുളക്കുഴ പിരളശ്ശേരി ഭാഗത്ത് കെ - റെയിൽ സിൽവർ ലൈൻ പദ്ധതിക്കെതിരെ സമരം ചെയ്തതിന് ജയിലിലടച്ച സിന്ധു ജയിംസിനെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പൊന്നാട അണിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.