പൂരം കലക്കൽ: മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ വൈരുദ്ധ്യമില്ല, അന്വേഷണ ഫലം വരട്ടെ -കെ. രാജൻ

തിരുവനന്തപുരം: തൃശൂർ പൂരം കലക്കൽ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവനയിൽ വൈരുദ്ധ്യമില്ലെന്ന് മന്ത്രി കെ. രാജൻ. എന്താണ് സംഭവിച്ചതെന്ന് ത്രിതല അന്വേഷണം നടക്കുകയാണ്. അന്വേഷണ ഫലം വരട്ടെ. അന്വേഷണം നടക്കുന്നതിനാൽ ഇപ്പോൾ മറ്റു പ്രതികരണങ്ങൾക്കില്ല. മുഖ്യമന്ത്രി നേരത്തെ പറഞ്ഞതും ഇപ്പോൾ പറഞ്ഞതും തമ്മിൽ വലിയ വ്യത്യാസം ഉണ്ടാകും എന്ന് കരുതുന്നില്ല. വിവാദത്തിൽ സി.പി.ഐയുടെയും തന്‍റെയും നിലപാടിൽ മാറ്റമില്ലെന്നും മന്ത്രി പറഞ്ഞു.

എന്നാൽ മുഖ്യമന്ത്രി ഒക്ടോബർ മൂന്നിന് പറഞ്ഞത് ഇങ്ങനെയായിരുന്നു: ‘‘പൂരവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വ്യക്തമാകുന്ന കാര്യം കേരളത്തിലെ സാമൂഹികാന്തരീക്ഷത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ അവിടെ നടന്നിട്ടുണ്ട്. അത് വ്യക്തമായ ലക്ഷ്യത്തോടെ ആസൂത്രണം ചെയ്തിട്ടുള്ള കാര്യമായാണ് കാണാൻ കഴിയുക’’.

മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത്: ‘‘പൂരം കലങ്ങിയോ? അവിടെ ഏതെങ്കിലും ആചാരപരമായ കാര്യം നടക്കാതെ പോയോ? ആകെ സംഭവിച്ചത് വെടിക്കെട്ട് അൽപം വൈകി എന്നതാണ്. ഇതിന്‍റെ പേരാണോ പൂരം കലക്കൽ?’’.

അതേസമയം, തൃശൂർ പൂരം കലക്കാനുള്ള ശ്രമമാണ് നടത്തിയതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. ആ ശ്രമം വിജയിച്ചില്ല. വെടിക്കെട്ട് താമസിപ്പിക്കാൻ മാത്രമേ അവർക്ക് സാധിച്ചുള്ളൂ എന്നാണ് മുഖ്യമന്ത്രി പറഞ്ഞതിനർഥം -എം.വി ഗോവിന്ദൻ വ്യക്തമാക്കി.

Tags:    
News Summary - K Rajan about Pinarayi Vijayan's yesterdays comment about Thrissur Pooram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.