പത്തനംതിട്ട: കുറിഞ്ഞിമല സേങ്കതമടക്കമുള്ള വിഷയങ്ങളിൽ പാർട്ടിയുടെയും വനം മന്ത്രിയുടെയും നിലപാട് രണ്ടുവഴിക്ക്. പരിസ്ഥിതി പ്രശ്നങ്ങളിലടക്കം വനം മന്ത്രി കെ. രാജു സ്വീകരിക്കുന്ന പല നിലപാടുകളോടും സി.പി.െഎയിലെ ഹരിത നേതാക്കൾക്ക് താൽപര്യമില്ല. കുറിഞ്ഞിമല, മൂന്നാർ വിഷയങ്ങളിൽ പാർട്ടി തീരുമാനപ്രകാരം ദേശീയ ഹരിത ട്രൈബ്യൂണലിൽ ഫയൽ ചെയ്ത ഹരജിയെതന്നെ ചോദ്യംചെയ്യുന്ന തരത്തിലേക്ക് വനം മന്ത്രി റിപ്പോർട്ട് നൽകിയതാണ് ഒടുവിലത്തെ സംഭവം. കഴിഞ്ഞ ഇടതുസർക്കാറിൽ വനം-പരിസ്ഥിതി വിഷയങ്ങളിൽ അന്നത്തെ മന്ത്രി ബിനോയ് വിശ്വം സ്വീകരിച്ച നിലപാടുകൾക്ക് വിരുദ്ധമാണ് ഇപ്പോഴത്തെ മന്ത്രിയുടെ നയമെന്നാണ് പാർട്ടിയിലെ ഒരുവിഭാഗം പറയുന്നത്. വർഷങ്ങൾക്ക് ശേഷം സംസ്ഥാനത്ത് വനവിസ്തൃതി വർധിപ്പിച്ചത് ബിനോയ് വിശ്വം മന്ത്രിയായിരിക്കെയാണ്.
ഇപ്പോൾ ഏറെ വിവാദം ഉയർത്തിയ കുറിഞ്ഞിമല സേങ്കതത്തിന് പുറമെ, മൂന്നാറിലെ 17,066 ഏക്കര്‍ ഭൂമി കണ്ണൻ ദേവൻ റിസർവ് പ്രഖ്യാപിച്ചതും മാങ്കുളത്തെ 9005 ഹെക്ടർ സംരക്ഷിത വനമാക്കിയതും കഴിഞ്ഞ ഇടതു സർക്കാറാണ്. ചൂലന്നുർമയിൽ സേങ്കതം, മലബാർ, കൊട്ടിയൂർ വന്യജീവി സേങ്കതങ്ങൾ, കടലുണ്ടി കമ്യൂണിറ്റി റിസർവ് എന്നിവയും പ്രഖ്യാപിച്ചു.
വാഗമണ്ണിൽ 1100 ഹെക്ടർ ബയോറിസർവായി പ്രഖ്യാപിച്ചുവെങ്കിലും എതിർപ്പിനെ തുടർന്ന് മുന്നോട്ടുപോകാൻ കഴിഞ്ഞില്ല. ആഗോള താപനം സംബന്ധിച്ച് ഇന്ത്യയിൽ ആദ്യമായി സംസ്ഥാന സർക്കാറിെൻറ നേതൃത്വത്തിൽ ചർച്ച നടത്തിയതും കേരളത്തിലാണ്. ഇപ്പോഴത്തെ സർക്കാറിൽ ൈകയേറ്റങ്ങൾക്ക് എതിരെ ശക്തമായ നിലപാട് സി.പി.െഎ നേതൃത്വവും റവന്യൂ വകുപ്പും സ്വീകരിക്കുേമ്പാൾ, വനം മന്ത്രി മൃദുസമീപനം തുടരുന്നുവെന്നാണ് ഒരുവിഭാഗം പറയുന്നത്.
കുറിഞ്ഞിമല, മൂന്നാർ ൈകയേറ്റങ്ങൾ സംബന്ധിച്ച് ദേശീയ ഹരിത ട്രൈബ്യൂണൽ സ്വമേധയ എടുത്ത കേസിൽ സി.പി.എം സംഘടനകൾ കക്ഷി ചേർന്നതിനെ തുടർന്നാണ് സി.പി.െഎ സംസ്ഥാന കമ്മിറ്റി തീരുമാന പ്രകാരം സംസ്ഥാന നിർവാഹകസമിതി അംഗം പി. പ്രസാദ് മറ്റൊരു ഹരജി നൽകിയത്. എന്നാൽ, കുറിഞ്ഞിമല സേങ്കതവുമായി ബന്ധപ്പെട്ട് പാർട്ടി പത്രത്തിൽ വനം മന്ത്രി എഴുതിയ ലേഖനം ൈകയേറ്റക്കാർക്ക് അനുകൂലമാണെന്നാണ് വാദം. ഇതിന് സമാനമായ റിപ്പോർട്ടാണ് ഇൗ വിഷയത്തിൽ മന്ത്രി മുഖ്യമന്ത്രിക്കും നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.