കെ. രാജു

ഗണേഷിന്‍റെ പരാതിയുടെ സ്ഥാനം ചവറ്റുകുട്ടയിലായിരിക്കുമെന്ന് അഡ്വ.കെ. രാജു

പ​ത്ത​നാ​പു​രം: ഗ​ണേ​ഷ് കു​മാ​ര്‍ സി.​പി.​ഐ​ക്കെ​തി​രെ കാ​ന​ത്തി​ന് പ​രാ​തി ന​ല്‍കി​യാ​ല്‍ അ​തി​ന്‍റെ സ്ഥാ​നം ച​വ​റ്റു​കു​ട്ട​യി​ലാ​യി​രി​ക്കു​മെ​ന്നും ഗ​ണേ​ഷ് കു​മാ​റി​ന് ത​ല​ക്ക​ന​മാ​ണെ​ന്നും മു​ന്‍മ​ന്ത്രി​യും സി.​പി.​ഐ നേ​താ​വു​മാ​യ അ​ഡ്വ.​കെ. രാ​ജു. സി.​പി.​ഐ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന രാ​ഷ്ട്രീ​യ​വി​ശ​ദീ​ക​ര​ണ​യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

എ​ൽ.​ഡി.​എ​ഫി​ന് അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ൽ എം.​എ​ൽ.​എ പ്ര​വ​ർ​ത്തി​ച്ചി​ല്ലെ​ങ്കി​ൽ പി​ടി​ച്ചു​കെ​ട്ടാ​ന​റി​യാം. സി.​പി.​ഐ​യെ​യും സി.​പി.​എ​മ്മി​നെ​യും ത​മ്മി​ല​ടി​പ്പി​ക്കാ​നാ​ണ് ഗ​ണേ​ഷ്​ കു​മാ​ര്‍ ശ്ര​മി​ക്കു​ന്ന​ത്. അ​സൂ​യ​യും കു​ശു​മ്പു​മാ​ണ് ഗ​ണേ​ഷ് കു​മാ​റി​ന്. അ​ദ്ദേ​ഹ​ത്തി​ന് പ​ല രീ​തി​യി​ലും അ​ഭി​ന​യി​ക്കാ​ന​റി​യാം. പ​ത്ത​നാ​പു​ര​ത്ത് വി​ക​സ​ന മു​ര​ടി​പ്പാ​ണെ​ന്നും രാ​ജു കൂ​ട്ടി​ച്ചേ​ര്‍ത്തു.

ഗ​ണേ​ഷ് കു​മാ​റി​നെ​തി​രെ സി.​പി.​ഐ രാ​ഷ്ട്രീ​യ​വി​ശ​ദീ​ക​ര​ണ യോ​ഗം ന​ട​ത്തി​യ​തോ​ടെ ഇ​രു​വി​ഭാ​ഗ​വും ത​മ്മി​ലു​ള്ള ത​ർ​ക്ക​വും അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ളും മ​റ​നീ​ക്കി പു​റ​ത്തു​വ​രി​ക​യാ​ണ്. ക​ഴി​ഞ്ഞ മ​ണ്ഡ​ലം സ​മ്മേ​ള​ന​ങ്ങ​ള്‍ മു​ത​ലാ​ണ് ഇ​രു​വി​ഭാ​ഗ​വും ത​മ്മി​ലു​ള്ള പോ​ര് മു​റു​കി​യ​ത്. സി.​പി.​ഐ​യു​ടെ പ​ത്ത​നാ​പു​രം, കു​ന്നി​ക്കോ​ട് മ​ണ്ഡ​ലം സ​മ്മേ​ള​ന​ങ്ങ​ളി​ൽ പേ​രെ​ടു​ത്തു​പ​റ​ഞ്ഞ് എം.​എ​ൽ.​എ​യെ വി​മ​ര്‍ശി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം ചേ​ർ​ന്ന കേ​ര​ള കോ​ണ്‍ഗ്ര​സ് ബി​യു​ടെ നി​യോ​ജ​ക മ​ണ്ഡ​ലം നേ​തൃ​ത്വ ക്യാ​മ്പി​ൽ സി.​പി.​ഐ​ക്കെ​തി​രെ ഗ​ണേ​ഷ് കു​മാ​ർ പ​ര​സ്യ വി​മ​ർ​ശ​ന​മു​ന്ന​യി​ച്ചു. പി​ന്നാ​ലെ​യാ​ണ് സി.​പി.​ഐ പ​ത്ത​നാ​പു​രം മ​ണ്ഡ​ലം നേ​തൃ​ത്വം രാ​ഷ്ട്രീ​യ വി​ശ​ദീ​ക​ര​ണ​യോ​ഗം ചേ​ര്‍ന്ന​ത്. ഹോ​ർ​ട്ടി​കോ​ർ​പ്​ ചെ​യ​ർ​മാ​ൻ അ​ഡ്വ.​എ​സ്. വേ​ണു​ഗോ​പാ​ൽ, ജി​ല്ല കൗ​ൺ​സി​ൽ അം​ഗം എം. ​ജി​യാ​സു​ദ്ദീ​ന്‍ എ​ന്നി​വ​ര്‍ രൂ​ക്ഷ​മാ​യാ​ണ് എം.​എ​ൽ.​എ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ വി​മ​ർ​ശി​ച്ച​ത്. കേ​ര​ള കോ​ണ്‍ഗ്ര​സ് ബി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വെ​ള്ളി​യാ​ഴ്ച രാ​ഷ്ട്രീ​യ​വി​ശ​ദീ​ക​ര​ണ​യോ​ഗം ചേ​രു​ന്നു​ണ്ട്.

Tags:    
News Summary - Adv.K. raju said that the place of Ganesh's complaint will be in the trash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.