കെ.സുധാകരനും വി.ഡി.സതീശനും ഇന്ന് ഡൽഹിയിൽ

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഇന്ന് ഡൽഹിയിലെത്തി ഹൈക്കമാൻഡുമായി ചർച്ച നടത്തും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഗാർഖെ, രാഹുൽ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയേക്കും.

കെപിസിസി പ്രസിഡന്റിനെ അറസ്റ്റ് ചെയ്ത നടപടിയും പ്രതിപക്ഷ നേതാവിനെതിരായ കേസും ചർച്ചയായേക്കും. സി.പി.എം സംസ്ഥാന സെക്രട്ടറിക്കെതിരെ നിയമനടപടി സ്വീകരിക്കാനുള്ള അനുവാദവും തേടിയേക്കും. അറസ്റ്റ് രേഖപ്പെടുത്തിയ സാഹചര്യത്തിൽ രാജിസന്നദ്ധത പ്രകടിപ്പിച്ച സുധാകരൻ തന്റെ നിലപാട് ഹൈക്കമാൻഡിനോടും ആവർത്തിക്കുമോ എന്നതാണ് പാർട്ടിപ്രവർത്തകർ ഉറ്റുനോക്കുന്നത്.

സംഘടനാതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരുനേതാക്കൾക്കും എതിരെ എ,ഐ ഗ്രൂപ്പുകൾ സംയുക്തമായി രംഗത്തിറങ്ങിയ സാഹചര്യത്തിലാണ് ഡൽഹി യാത്ര. ഗ്രൂപ്പ് നേതാക്കൾ ഹൈക്കമാൻഡിനെ കണ്ട് പരാതി ഉന്നയിക്കാൻ തീരുമാനിച്ചിരുന്നു. പക്ഷേ, ഒരുമുഴം മുൻപെ പ്രതിപക്ഷനേതാവും കെ.പി.സി.സി പ്രസിഡന്റും ഡൽഹിലെത്തുന്നത് ഗ്രൂപ്പ് നേതാക്കൾക്ക് തിരിച്ചടിയാകും.

ഗ്രൂപ്പ് പോര് സർക്കാറിനെതിരെ സമരം ചെയ്യുന്നതിനെ പോലും ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തുന്നത്. സംഘടന തെരഞ്ഞെടുപ്പിൽ മാത്രമാണ് യൂത്ത് കോൺഗ്രസിന്റെ ശ്രദ്ധയെന്ന ആക്ഷേപം നിലനിൽക്കുന്നതും ചർച്ചയായേക്കും. എന്നാൽ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന ആവശ്യം ഇനി ഉന്നയിക്കാനുള്ള സാധ്യത കുറവാണെന്നു നേതാക്കൾ സൂചിപ്പിക്കുന്നത്.

Tags:    
News Summary - K. Sudhakaran and V. D. Satheesan will reach Delhi today and hold talks with the High Command

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.