എം.വി. ഗോവിന്ദനെതിരായ കേസ്​: സുധാകരൻ മൊഴി നൽകി

കൊ​ച്ചി: സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി ഗോ​വി​ന്ദ​നും ദേ​ശാ​ഭി​മാ​നി​ക്കു​മെ​തി​രെ കെ.​പി.​സി.​സി അ​ധ്യ​ക്ഷ​ന്‍ കെ. ​സു​ധാ​ക​ര​ന്‍ എ​റ​ണാ​കു​ളം സി.​ജെ.​എം കോ​ട​തി​യി​ല്‍ മൊ​ഴി ന​ല്‍കി. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ര​ണ്ടു സാ​ക്ഷി​ക​ളും വെ​ള്ളി​യാ​​ഴ്ച കോ​ട​തി​യി​ല്‍ മൊ​ഴി ന​ല്‍കി. ബാ​ക്കി സാ​ക്ഷി​ക​ളു​ടെ മൊ​ഴി സെ​പ്​​റ്റം​ബ​ർ എ​ട്ടി​ന്​ രേ​ഖ​പ്പെ​ടു​ത്തും.

മോ​ന്‍സ​ണ്‍ മാ​വു​ങ്ക​ല്‍ പ്ര​തി​യാ​യ പോ​ക്‌​സോ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ത​നി​ക്കെ​തി​രെ തെ​റ്റാ​യ പ​രാ​മ​ര്‍ശം ന​ട​ത്തി​യെ​ന്ന്​ ആ​രോ​പി​ച്ചാ​ണ് സു​ധാ​ക​ര​ൻ കേ​സ് ന​ല്‍കി​യ​ത്. പു​രാ​വ​സ്​​തു ത​ട്ടി​പ്പു​കേ​സ് പ്ര​തി മോ​ന്‍സ​ണ്‍ മാ​വു​ങ്ക​ലി​നെ​തി​രാ​യ പോ​ക്‌​സോ കേ​സി​ല്‍ കെ. ​സു​ധാ​ക​ര​ന്‍ കൂ​ട്ടു​പ്ര​തി​യാ​ണെ​ന്ന് എം.​വി. ഗോ​വി​ന്ദ​ന്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ലൂ​ടെ പ​റ​ഞ്ഞു​വെ​ന്നാ​ണ് ആ​രോ​പ​ണം. 

Tags:    
News Summary - K Sudhakaran criminal defamation case against M.V. Govindan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.