ആലപ്പുഴ: കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന് വട്ടാണെന്ന അധികവാക്ക് പറയുന്നില്ലെന്നും അസുഖമുള്ളയാൾക്ക് മരുന്ന് നൽകണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സജി ചെറിയാൻ എം.എൽ.എ. ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കാൻ എൽ.ഡി.എഫ് നേതൃത്വത്തിൽ ആലപ്പുഴയിൽ സംഘടിപ്പിച്ച ബഹുജനറാലിയുടെ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരാൾക്ക് വട്ടുപിടിക്കുമ്പോൾ അടിക്കടി മരുന്ന് കൊടുക്കണം. അല്ലെങ്കിൽ വട്ട് കൂടും. പണ്ഡിറ്റ് ജവഹർലാൽ നെഹ്റു രാജ്യംകണ്ട ഏറ്റവും വലിയ ഭരണതന്ത്രജ്ഞനും സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ നേതാവുമാണ്. അദ്ദേഹം ഇന്ത്യൻ ഫാഷിസത്തിന് അനുകൂലമാണെന്ന് പ്രസംഗിച്ചത് കെ.പി.സി.സി പ്രസിഡന്‍റാണ്.
സുധാകരൻ ആർ.എസ്.എസിൽ പോകുന്നതിന് ഒരുവഴിയിട്ടെന്ന് മാത്രമുള്ളൂ. ഈവിഷയത്തിൽ മുസ്ലിംലീഗിന്റെ നിലപാട് വ്യക്തമാക്കണം. യു.ഡി.എഫിലെ ഭൂരിപക്ഷം ആളുകളും ഗവർണറുടെ നിലപാടിനെ ചോദ്യംചെയ്യുന്നു. താൽക്കാലിക രാഷ്ട്രീയ ലാഭത്തിനുവേണ്ടി കേരളത്തെ കോൺഗ്രസ് ഒറ്റുകൊടുക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.