കണ്ണൂരിൽ യു.ഡി.എഫിന്​ അഞ്ചുസീറ്റ്​ ഉറപ്പ്​, തളിപ്പറമ്പിൽ വ്യാപക കള്ളവോട്ട്​ - സുധാകരൻ

കണ്ണൂർ: ജില്ലയിൽ യു.ഡി.എഫിന്​ അഞ്ചുസീറ്റ്​ ഉറപ്പെന്ന്​ കെ.സുധാകരൻ എം.പി. ഏതൊക്കെ സീറ്റുകളാണ്​ വിജയിക്കുകയെന്ന്​ ഇപ്പോൾ പറയുന്നില്ലെന്നും സുധാകരൻ പറഞ്ഞു.

തളിപ്പറമ്പ്​ മണ്ഡലത്തിൽ സി.പി.എം വ്യാപകമായി കള്ളവോട്ട്​ ചെയ്​തെന്നും എം.വി ഗോവിന്ദൻ മാസ്റ്ററെ​പ്പോലൊരാളിൽ നിന്നും ഇങ്ങനെ പ്രതീക്ഷി​ച്ചില്ലെന്നും സുധാകരൻ പറഞ്ഞു. യു.ഡി.എഫ്​ സ്ഥാനാർഥിയുടെ വാഹനം തടഞ്ഞുവെച്ച്​ ആക്രമിച്ചെന്നും സുധാകരൻ പറഞ്ഞു. പ്രായമായ മുസ്​ലിം സ്​ത്രീകളെ ആക്രമിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

ധർമടത്തും തളിപ്പറമ്പും ഒഴികെയുള്ള ഇടങ്ങളിൽ അക്രമം കുറവായിരുന്നു. അഴീക്കോട്​ മണ്ഡലം കൈവിടില്ലെന്ന്​ ഉറപ്പാണെന്നും സുധാകരൻ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.