ആര്യാടൻ ഷൗക്കത്തിനെതിരെ നടപടി ഉണ്ടാകുമെന്ന് കെ. സുധാകരൻ

കണ്ണൂർ: കെ.പി.സി.സി വിലക്ക് ലംഘിച്ച് ഫലസ്തീൻ റാലി നടത്തിയ ആര്യാടൻ ഷൗക്കത്തിനെതിരെ നടപടി ഉണ്ടാകുമെന്ന് അധ്യക്ഷൻ കെ. സുധാകരൻ. നടപടി എന്താണ് അച്ചടക്ക സമിതി തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആര്യാടൻ ഷൗക്കത്തിന്‍റേത് ഗുരുതര അച്ചടക്കലംഘനമാണെന്നും നടപടി സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. നടപടി സ്വീകരിക്കാൻ കെ.പി.സി.സി. അധ്യക്ഷന് പ്രത്യേക അധികാരങ്ങളില്ല. അച്ചടക്ക സമിതിയുടെ ശിപാർശ അംഗീകരിക്കുകയാണ് തന്‍റെ ഉത്തരവാദിത്തമെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.

കെ.പി.സി.സി വിലക്ക് ലംഘിച്ച ആര്യാടൻ ഷൗക്കത്തിനെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്ന് കെ. മുരളീധരനും പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ കടുന്ന നടപടി ഉണ്ടായേക്കില്ല. ആര്യാടൻ മുഹമ്മദിന്‍റെ മകൻ സ്വതന്ത്ര വേഷത്തിൽ എം.എൽ.എ സ്ഥാനത്തിനായി പോകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഘടകകക്ഷിക്ക് വിഷമമുണ്ടെന്നും ഷൗക്കത്ത് വിചാരിച്ചാൽ അത് പരിഹരിക്കാമെന്നും കെ. മുരളീധരൻ കോഴിക്കോട് മാധ്യമങ്ങളോട് വ്യക്തമാക്കി.

Tags:    
News Summary - K Sudhakaran react to Aryadan Shoukath Rally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.