തിരുവനന്തപുരം: 75 വര്‍ഷം കഴിഞ്ഞപ്പോള്‍ ആദ്യത്തെ സ്വാതന്ത്ര്യദിനം ആഘോഷിച്ച സി.പി.എമ്മിെൻറ സത്ബുദ്ധി സ്വാഗതാര്‍ഹമെങ്കിലും ഇക്കാലമത്രയും ചെയ്തത് തെറ്റാണെന്ന് പറയാനുള്ള നട്ടെല്ല് കാണിക്കണമെന്ന് കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരന്‍. ആഗസ്റ്റ് 15ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അത് 'ആപത്ത് 15' ആയിരുന്നു. കെ.പി.സി.സി ആസ്ഥാനത്ത് ദേശീയപതാക ഉയര്‍ത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യ സമരപോരാട്ടങ്ങളുടെ ഒരു ചരിത്രവും അവകാശപ്പെടാനില്ലാത്ത പ്രസ്ഥാനമാണ് സി.പി.എം. ക്വിറ്റ് ഇന്ത്യ സമരത്തെ ഒറ്റുകൊടുത്തവരാണ് കമ്യൂണിസ്റ്റുകാര്‍. മഹാത്മഗാന്ധിയെയും അഹിംസയെയും അവര്‍ തിരസ്‌കരിച്ചു. കോണ്‍ഗ്രസിെൻറ രാഷ്ട്രീയ ലക്ഷ്യത്തെ പരസ്യമായി അധിക്ഷേപിച്ചെന്നും അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യദിനത്തിെൻറ തലേദിവസം പോലും വിഭാഗീയതയും വിദ്വേഷവും വളര്‍ത്താനാണ് പ്രധാനമന്ത്രി ശ്രമിച്ചത്. ആഗസ്റ്റ് 14 വിഭജനഭീതിയുടെ അനുസ്മരണ ദിനമായി ആചരിക്കുമെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശം ഹിന്ദുവര്‍ഗീയത തിളച്ചുമറിയുന്ന ഒരു രാഷ്ട്രീയനേതാവിന് മാത്രമേ നടത്താന്‍ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തെയും സ്വാതന്ത്ര്യ സമര മൂല്യങ്ങളെ കുറിച്ചുള്ള അറിവില്ലായ്മയിൽ നിന്നുമാണ് കെ.പി.സി.സി പ്രസിഡൻറിെൻറ സി.പി.എമ്മിനെതിരായ പ്രതികരണമെന്ന് സി.പി.എം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവൻ. സ്വാതന്ത്ര്യത്തെ കുറിച്ചുള്ള കോൺഗ്രസിെൻറ സമീപനമല്ല കമ്യൂണിസ്റ്റുകാരുടേത്. കമ്യൂണിസ്റ്റുകാർ എല്ലാകാലത്തും സ്വാതന്ത്ര്യ സമര മൂല്യം ഉയർത്തിപ്പിടിച്ചവരാണ്. അതിൽ അഭിമാനം കൊണ്ടവരാണെന്നും വിജയരാഘവൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.