യൂത്ത്കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് വിവാദം പാർട്ടി അന്വേഷിക്കുമെന്ന് കെ.സുധാകരൻ

തിരുവനന്തപുരം: യൂത്ത് കോൺഗ്രസുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വ്യാജ തിരിച്ചറിയൽ കാർഡ് വിവാദം പാർട്ടി അന്വേഷിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കെ.സുധാകരൻ. അന്വേഷണത്തിനായി മുതിർന്ന നേതാക്കളുടെ നേതൃത്വത്തിൽ സമിതി രുപീകരിക്കും. മുൻവിധിയോടെ കേസിൽ കെ.പി.സി.സി അഭിപ്രായം പറയുന്നില്ലെന്നും സുധാകരൻ പറഞ്ഞു.

കെ.പി.സി.സി രുപീകരിക്കുന്ന സമിതിയുടെ റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷമേ വിശദമായ പ്രതികരണത്തിനുള്ളു. രാഹുൽ മാങ്കൂട്ടത്തലിനെ വിശ്വാസമുണ്ട്. രാഹുലിന്റെ കാർ മറ്റ് യൂത്ത്കോൺഗ്രസ് പ്രവർത്തകർ ഉപയോഗിക്കുന്നതിൽ തെറ്റില്ല. ഇപ്പോൾ ഉയർന്നിരിക്കുന്നതെല്ലാം ആരോപണങ്ങൾ മാത്രമാണെന്നും അന്വേഷിച്ച് കൃത്യമായ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഗവർണറും സർക്കാറും തമ്മിലുള്ള പോരിൽ രണ്ട് പക്ഷത്തും തെറ്റുണ്ട്. ഗവർണറെ സർക്കാർ റബ്ബർ സ്റ്റാമ്പായാണ് കാണുന്നത്. ഇതിനെതിരായ ഗവർണറുടെ പ്രതികരണം അദ്ദേഹത്തിന്റെ സ്ഥാനത്തിന് യോജിച്ചതല്ല. കടമകൾ മറക്കുന്ന സമീപനമാണ് ഗവർണറുടെ ഭാഗത്ത് നിന്നുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - K Sudhakaran said that the party will investigate the Youth Congress fake identity card controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.