ആരോഗ്യ പ്രശ്നങ്ങളില്ല, എന്നെ വേണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് പാർട്ടി -കെ. സുധാകരൻ

തിരുവനന്തപുരം: തന്നെ കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍റ്​ സ്ഥാ​ന​ത്തു​നി​ന്ന്​ മാ​റ്റാ​ൻ ഹൈ​ക​മാ​ൻ​ഡി​ൽ സമ്മർദമുണ്ടെന്ന വാർത്തകളോട് പ്രതികരിച്ച് കെ. സുധാകരൻ. എന്നെ വേണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് പാർട്ടിയാണെന്ന് കെ. സുധാകരൻ വാർത്താ സമ്മേളനത്തിനിടെ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

എന്നെ വേണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് പാർട്ടിയാണ്. പാർട്ടി പറഞ്ഞാൽ എന്തും അനുസരിക്കാൻ ഞാൻ തയാറുമാണെന്നും പറഞ്ഞ അദ്ദേഹം, തനിക്ക് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്നും വ്യക്തമാക്കി.

പ്ര​തി​പ​ക്ഷ നേ​താ​വ്​ വി.​ഡി. സ​തീ​ശ​നും നി​ര​വ​ധി എം.​പി​മാ​രും ഡ​ൽ​ഹി യാ​ത്ര​യി​ൽ അ​ടി​യ​ന്ത​ര ആ​വ​ശ്യ​മെ​ന്ന നി​ല​ക്ക്​ വി​ഷ​യം കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യു​ടെ മു​ന്നി​ൽ കൊ​ണ്ടു​വ​ന്ന​തി​നെ​ത്തു​ട​ർ​ന്ന ച​ർ​ച്ച​ക​ളി​ൽ സു​ധാ​ക​ര​നെ മാ​റ്റ​ണ​മെ​ന്നാ​ണ്​ ‘ത​ത്ത്വ​ത്തി​ൽ’ തീ​രു​മാ​നം. അ​നാ​രോ​ഗ്യ​മാ​ണ്​ പ്ര​ധാ​ന വി​ഷ​യ​മാ​യി ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്.

ഇ​തു​മൂ​ലം അ​ടു​ത്ത​കാ​ല​ത്ത്​ അ​ദ്ദേ​ഹ​ത്തി​ൽ നി​ന്നു​ണ്ടാ​യ ചി​ല പ്ര​സ്​​താ​വ​ന​ക​ൾ പാ​ർ​ട്ടി​യെ പ​രി​ക്കേ​ൽ​പി​ച്ചെ​ന്ന്​ ച​ർ​ച്ച​ക​ളി​ൽ ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ട്ടു. അ​നാ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ​ക്കി​ട​യി​ൽ പാ​ർ​ല​മെ​ന്‍റ്​ സ​​മ്മേ​ള​ന​ത്തി​ൽ ലോ​ക്സ​ഭ​ക്ക്​ പ​ക​രം സു​ധാ​ക​ര​ൻ രാ​ജ്യ​സ​ഭ​യി​ൽ ക​യ​റി​യ​തും ച​ർ​ച്ച​യാ​യിരുന്നു.

Tags:    
News Summary - K sudhakaran says party decides whether they want him or not

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.