തളിപ്പറമ്പ്: കൊല്ലപ്പെട്ട ധീരജിനെ കെ.പി.സി.സി പ്രസിഡന്റ്കെ. സുധാകരൻ ഇനിയും അപമാനിക്കരുതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ധീരജിനെ സുധാകരൻ വീണ്ടും കൊല്ലുകയാണെന്നും അദ്ദേഹം പറഞ്ഞു. തൃച്ചംബരത്ത് ധീരജിന്റെ വസതി സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊലപാതകം നടത്തിയ ശേഷവും ധീരജിനെ കൊല്ലുക എന്നതാണ് ഇപ്പോൾ കെ.പി.സി.സി പ്രസിഡൻറ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇത്തരം പരാമർശങ്ങൾ പ്രകോപനപരമാണ്. ധീരജിൻ്റെ ജീവൻ അപഹരിച്ച കൊലക്കത്തി രാഷ്ട്രീയത്തിൻ്റെ വക്താക്കൾ ഇനിയും ആ കുഞ്ഞിനെ അപമാനിക്കരുത്. അതിൽനിന്ന് കോൺഗ്രസ് നേതൃത്വം പിന്മാറണമെന്നും കോടിയേരി പറഞ്ഞു.
ഇത് ആസൂത്രിതമായ കൊലപാതകമാണ്. ഇതേക്കുറിച്ച് ഗൗരവകരമായ അന്വേഷണം നടത്തണം. ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നകാര്യം പരിശോധിക്കണം. ധീരജിന്റെ കൊലപാതകം നടന്ന സാഹചര്യത്തിൽ സി.പി.എം തിരുവനന്തപുരത്ത് നടത്തിയ മെഗാ തിരുവാതിര ഒഴിവാക്കപ്പെടേണ്ടതായിരുന്നുവെന്നും കോടിയേരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.