കെ.എസ്​.യു കൂട്ടത്തല്ല്​: സേവ്യർ അലോഷ്യസിനെ മാറ്റണമെന്ന് കെ. സുധാകരൻ; എ.ഐ.സി.സിയെ സമീപിക്കും

തിരുവനന്തപുരം: കെ.എസ്.യു സംസ്ഥാന പഠനക്യാമ്പിലെ കൂട്ടത്തല്ലില്‍ കടുത്ത നടപടിയുമായി കെ.പി.സി.സി പ്രസിഡന്‍റ്​ കെ. സുധാകരൻ. കെ.എസ്​.യു സംസ്ഥാന പ്രസിഡന്‍റ്​ അലോഷ്യസ്​ സേവ്യറെ മാറ്റണമെന്ന്​ ആവശ്യപ്പെട്ട്​​ എ.ഐ.സി.സിയെ സമീപിക്കും. ​ക്യാമ്പിലെ തല്ല്​ കുട്ടികൾ തമ്മിലെ പ്രശ്​നമെന്ന്​ വിശദീകരിച്ച പ്രതിപക്ഷ നേതാവ്​ വി.ഡി. സതീശൻ വിഷയം തണുപ്പിക്കാൻ ശ്രമിക്കവേയാണ്​, സുധാകരൻ കടുത്ത നിലപാട്​ സ്വീകരിച്ചത്​. ​

സതീശനെയും സുധാകരനെയും അനുകൂലിക്കുന്നവർ തമ്മിലാണ്​ കെ.എസ്​.യു ക്യാമ്പിൽ ഏറ്റുമുട്ടിയത്​.

നെയ്യാര്‍ ഡാമിലെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന തെക്കൻ മേഖല ക്യാമ്പിനിടെയാണ് നേതാക്കള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. സംഭവത്തിൽ കെ.എസ്​.യു സംസ്ഥാന ജനറല്‍ സെക്രട്ടറി അനന്തകൃഷ്ണന്‍, എറണാകുളം ജില്ല സെക്രട്ടറി ആഞ്ചലോ ജോര്‍ജ് ടിജോ, തിരുവനന്തപുരം ജില്ല വൈസ് പ്രസിഡന്റ് അല്‍ അമീന്‍ അഷ്‌റഫ്, ജില്ല ജനറല്‍ സെക്രട്ടറി ജെറിന്‍ ആര്യനാട് എന്നിവർ സസ്​പെൻഷനിലായി.

കെ.പി.സി.സി നിയോഗിച്ച മൂന്നംഗ കമ്മിറ്റിയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടി. പാർട്ടിക്ക്​ നാണക്കേടുണ്ടാക്കിയ സംഭവത്തിൽ നടപടി തലപ്പത്തുനിന്നുതന്നെ വേണമെന്ന വാദമുന്നയിച്ചാണ്​ സുധാകരൻ അലോഷ്യസ്​ സേവ്യറെ മാറ്റണമെന്ന ആവശ്യം മുന്നോട്ടുവെക്കുന്നത്​. 

Tags:    
News Summary - K Sudhakaran will be approach AICC to change KSU President

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.