ലവ് ജിഹാദിൽ ജോർജ്ജ് എം. തോമസിന് മാറ്റിപ്പറയേണ്ടിവരുമെന്ന് ഞാൻ പറഞ്ഞിരുന്നു -കെ. സുരേന്ദ്രൻ

ലവ് ജിഹാദിൽ സി.പി.എം നേതാവ് ജോർജ്ജ് എം. തോമസിന് മാറ്റിപ്പറയേണ്ടിവരുമെന്ന് ഇന്നലെ താൻ പറഞ്ഞിരുന്നതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ലഖ് ജിഹാദ് സംബന്ധിച്ച തന്റെ പരാമർശം അബദ്ധമായിരുന്നു എന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റ് അംഗവും മുൻ എം.എൽ.എയുമായ ജോർജ്ജ് എം. തോമസ് തിരുത്തി പറഞ്ഞതിന് പിന്നാലെയാണ് കെ. സുരേന്ദ്രന്റെ ഫേസ്ബുക്കിലൂടെയുള്ള പ്രതികരണം.

കെ. സു​രേന്ദ്രന്റെ കുറിപ്പിൽനിന്ന്:

ഇന്നത് യാഥാർത്ഥ്യമായിരുക്കുന്നു. തീവ്രവർഗ്ഗീയ സംഘടനകളെ തള്ളിപ്പറയാൻ സി പി എമ്മിനാവില്ലെന്ന സത്യം മതേതരസമൂഹം അംഗീകരിച്ചേ മതിയാവൂ. കുരിശും കൊന്തയും നൽകി സ്വീകരിക്കുന്നതൊക്കെ വെറും കാപട്യം. തോമസ്സു മാഷല്ല ആരു വന്നാലും ക്രൈസ്തവസമൂഹം ഇപ്പോഴും സി. പി. എമ്മിന് രണ്ടാംതരം പൗരന്മാർ തന്നെ. പാലാ ബിഷപ്പിനെതിരെ ഏറ്റവും കൂടുതൽ വിഷം ചീറ്റിയതും സി. പി. എം ആയിരുന്നല്ലോ. ലവ് ജിഹാദും നാർക്കോട്ടിക് ജിഹാദും യാഥാർത്ഥ്യം തന്നെ. ആരു വെള്ളപൂശിയാലും ഉള്ളതിനെ ഇല്ലാതാക്കാനാവില്ല. വി. ഡി സതീശനും കൂട്ടരും ഉടനെ ഇറങ്ങും ന്യായീകരണവുമായിട്ട്. പെൺകുട്ടികളെ പ്രണയം നടിച്ച് മതം മാറ്റി സിറിയയിലേക്കയക്കുന്നവർക്കെതിരെയുള്ള ക്രൈസ്തവ സമൂഹത്തിന്റെ ആശങ്ക പങ്കുവെക്കാൻ ഞങ്ങൾക്കേതായാലും മടിയില്ല. 

Tags:    
News Summary - k surendran against george m thomas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.