കോഴിക്കോട്: ഐ.എസ്.ഐ.എസ് സംഘങ്ങൾ സംസ്ഥാനത്ത് വ്യാപകമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ. ഭീകരസംഘടനകളുടെ സ്ലീപ്പർ സെല്ലുകൾ സംസ്ഥാനത്ത് പ്രവർത്തിക്കുണ്ടെന്ന് ഡി.ജി.പി ഇപ്പോൾ പറഞ്ഞത് ബി.ജെ.പി മുേമ്പ പറഞ്ഞതാണെന്നും സുരേന്ദ്രൻ പറഞ്ഞു.
''ഭീകരവാദികൾ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകുന്നുണ്ട്. യുവാക്കളെയും യുവതികളേയും ഐ.എസിലേക്ക് റിക്രൂട്ട് ചെയ്യുന്നുണ്ട്. ഇന്ത്യയിൽ ഏറ്റവും ഐ.എസ് റിക്രൂട്ട്മെൻറ് ഉള്ളത് കേരളത്തിൽ നിന്നാണ്. കണ്ണൂരിൽ നിന്നും 100കണക്കിന് പേരെ റിക്രൂട്ട് ചെയ്തിട്ടുണ്ട്. ഇവരാണ് ലവ് ജിഹാദിന് പിന്നിലുമുള്ളത്. ഡി.ജി.പി ഇപ്പോൾ പറഞ്ഞ കാര്യം ബി.ജെ.പി മുേമ്പ പറഞ്ഞതാണ്. അപ്പോഴെല്ലാം സർക്കാറും സി.പി.എമ്മും കേരളത്തിൽ ഭീകരവാദമില്ല എന്നാണ് പറഞ്ഞത്. ഭീകരവാദികളെ സർക്കാറും സി.പി.എമ്മും സഹായിക്കുകയാണ്''
''സ്ത്രീവിഷയങ്ങളിലും ക്വട്ടേഷൻ സംഘങ്ങളുടെ കാര്യത്തിലും സി.പി.എമ്മിന് ഇരട്ടത്താപ്പാണ്. വടകരയിൽ ബ്രാഞ്ച് സെക്രട്ടറിയാണ് പീഡനത്തിന് ഇരയാക്കിയത്. പൊലീസ് അറിഞ്ഞിട്ടും കേസിൽ നടപടിയുണ്ടായില്ല. വിവാദമായതിനെത്തുടർന്ന്
മുഖം രക്ഷിക്കാനുള്ള നടപടി മാത്രമാണ് ഇപ്പോഴുള്ളത്. സ്വർണക്കടത്ത് സംഘത്തെക്കുറിച്ച് സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി ജയരാജന് വ്യക്തമായ വിവരം ലഭിച്ചിട്ടും അവർ പൊലീസിനെ അറിയിച്ചില്ല. സ്വർണക്കടത്ത് സംഘാംഗങ്ങൾ സി.പി.എം ഓഫീസ് സന്ദർശിക്കുന്നവരാണ്'' -സുരേന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.