പത്തനംതിട്ട: ശബരിമലയിൽ ചിത്തിര ആട്ടവിശേഷം ദിവസം അമ്പത്തിരണ്ട് കാരിയെ ആക്രമിച്ചതുമായി ബന്ധശപ്പട്ട ഗൂഢാലോചന കേസിൽ അറസ്റ്റിലായ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രെൻറ ജാമ്യാപേക്ഷ പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. ഇതോടെ സുരേന്ദ്രെൻറ ജയിൽ മോചനം നീളുമെന്ന് ഉറപ്പായി.
ഹൈകോടതിയിലെ മുതിർന്ന അഭിഭാഷകനായ കെ. രാംകുമാർ പത്തനംതിട്ടയിലെത്തി സുരേന്ദ്രനുവേണ്ടി വാദം നടത്തിയിട്ടും ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു. ഇനി സുരേന്ദ്രന് ജാമ്യത്തിനായി ഹൈകോടതിയെ സമീപിക്കേണ്ടിവരും. ഇൗ കേസിൽ ജാമ്യം ലഭിച്ചാലും സുരേന്ദ്രന് പുറത്തിറങ്ങാൻ കഴിയുമായിരുന്നില്ല.
കോഴിക്കോട് കോടതിയിലുണ്ടായിരുന്ന ഒരു കേസിൽ വെള്ളിയാഴ്ച ജാമ്യം ലഭിച്ചു. മറ്റ് നാലു കേസുകൾ പല കോടതികളിലായി നിലവിലുണ്ട്. അമ്പത്തിരണ്ട് കാരിയെ ആക്രമിച്ച കേസിൽ സുരേന്ദ്രേൻറതടക്കം മറ്റ് നാലു പ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി. ജാമ്യാപേക്ഷയിൽ ബുധനാഴ്ച വാദംകേട്ട കോടതി വിധിപറയാൻ വെള്ളിയാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. സുരേന്ദ്രെൻറ പേരിൽ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകൾ നിലവിലുണ്ടെന്നും ഇത് സംബന്ധിച്ച വിവരങ്ങൾ പൊലീസ് ശേഖരിച്ചു വരികയാണെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു.
ഒന്നാംപ്രതി സൂരജ് ഇലന്തൂരും സുരേന്ദ്രനും തമ്മിൽ േഫാണിൽ സംസാരിച്ചതിന് തെളിവുണ്ട്. ജാമ്യം നൽകിയാൽ അത് അന്വേഷണത്തെ ബാധിക്കും. സുരേന്ദ്രനെതിരെ കേൻറാൺമെൻറ്, നെടുമ്പാശേരി സ്റ്റേഷനുകളിൽ കേസുകൾ നിലവിലുള്ളതായും പ്രേസിക്യൂഷൻ കോടതിയെ അറിയിച്ചു. കെ. സുരേന്ദ്രനെ അറസ്റ്റ് ചെയ്ത നടപടി നിലനിൽക്കുന്നതല്ലെന്നും പ്രതി ചേർക്കുന്നത് 15 ദിവസത്തിന് ശേഷമാണെന്നും പ്രതിഭാഗം ചൂണ്ടി കാട്ടി.
സുരേന്ദ്രനെതിരെ നിലനിൽക്കുന്ന നരഹത്യാ ഗൂഡാലോചന കുറ്റം നിലനിൽക്കില്ലെന്നും ഭക്തനായിട്ടാണ് ശബരിമലയിൽ എത്തിയതെന്നും സുരേന്ദ്രെൻറ അഭിഭാഷകൻ കെ.രാംകുമാർ വാദിച്ചിരുന്നു. ഇൗ വാദങ്ങൾ കോടതി അംഗീകരിച്ചില്ല.
കോഴിക്കോെട്ട കേസുകളിൽ ജാമ്യം
കോഴിക്കോട്: നഗരത്തിൽ നടത്തിയ വിവിധ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകളിൽ ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രന് ജാമ്യം. നേരത്തേ ഹാജരാവാത്തതിനാൽ കോടതി അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ച രണ്ടു കേസുകളിലാണ് ഒന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിെൻറ ചുമതലയുള്ള ഏഴാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ജാമ്യമനുവദിച്ചത്.
കേസ് വീണ്ടും ജനുവരി നാലിന് പരിഗണിക്കും. ശബരിമല പ്രതിഷേധവുമായി ബന്ധപ്പെട്ട് സുരേന്ദ്രൻ റിമാൻഡിലായ സാഹചര്യത്തിൽ വാറൻറ് നിലവിലുള്ള കേസുകൾ പരിഗണിക്കാൻ അദ്ദേഹത്തിെൻറ അഭിഭാഷകൻ ടി. അരുൺ ജോഷി നൽകിയ അപേക്ഷയിലാണ് നടപടി. കഴിഞ്ഞ ദിവസം അപേക്ഷ പരിഗണിച്ച കോടതി, സുരേന്ദ്രനെ വെള്ളിയാഴ്ച ഹാജരാക്കാനാവശ്യപ്പെട്ട് പൊലീസിന് പ്രൊഡക്ഷൻ വാറൻറ് പുറപ്പെടുവിച്ചിരുന്നു.
യു.പി.എ സർക്കാർ കേരളത്തെ അവഗണിച്ചെന്നാരോപിച്ച് 2013ൽ ബി.ജെ.പി നടത്തിയ ട്രെയിൻ തടയലിന് നേതൃത്വം നൽകിയതിന് റെയിൽവേ പൊലീസും 2016ൽ കുമ്മനം രാജശേഖരന് പിന്തുണ പ്രഖ്യാപിച്ച് അനുമതിയില്ലാതെ പ്രകടനം നടത്തിയതിന് ടൗൺ പൊലീസും രജിസ്റ്റർ ചെയ്ത കേസിലായിരുന്നു വാറൻറ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.