തൃശൂർ: കൊടകര കുഴൽപണ കേസിൽ പണം കടത്തിയ ആർ.എസ്.എസ് പ്രവർത്തകൻ ധർമരാജുമായി ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രന് അടുത്ത ബന്ധമുണ്ടെന്ന് മൊഴി. സുരേന്ദ്രെൻറ സെക്രട്ടറി ദിപിനും െഡ്രെവർ ലെബീഷുമാണ് അന്വേഷണ സംഘത്തിന് മൊഴി നൽകിയത്. അതേസമയം, ധർമരാജിെൻറ ഫോണിലേക്ക് കോൾ വന്ന ഒരു നമ്പർ സംശയമുണ്ടാക്കുന്നതാണ്. സുരേന്ദ്രെൻറ അടുത്ത ബന്ധുവിേൻറതാണ് ഈ നമ്പറെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. ഈ നമ്പറിലേക്കും തിരിച്ചും പലതവണ വിളിയുണ്ടായിട്ടുണ്ട്. കോഴിക്കോട് കേന്ദ്രീകരിച്ച നേതാക്കളുമായി അടുപ്പമുള്ളയാളുടേതാണ് ഈ നമ്പറെന്നാണ് കണ്ടെത്തൽ. കോന്നിയിൽ ഇയാളുമായി ധർമരാജ് കൂടിക്കാഴ്ച നടത്തിയതായും സൂചന ലഭിച്ചു. ഇക്കാര്യങ്ങളിൽ അടുത്തദിവസം വ്യക്തതയുണ്ടാവുമെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന.
ശനിയാഴ്ച രാവിലെ പത്തോടെ തൃശൂർ പൊലീസ് ക്ലബിലാണ് ദിപിനെയും ലെബീഷിനെയും ചോദ്യം െചയ്തത്. ഒരു മണിയോടെയാണ് അവസാനിച്ചത്. ധർമരാജുമായി ഇരുവരും നിരന്തരം ഫോണിൽ ബന്ധപ്പെട്ടതിനെക്കുറിച്ചും യാത്രകളെക്കുറിച്ചും അറിയാനാണ് വിളിപ്പിച്ചത്. ധർമരാജിനെ അറിയാമെന്നും ചില പ്രചാരണ സാമഗ്രികൾ ധർമരാജിനെ ഏൽപിച്ചിരുന്നുവെന്നും പലവട്ടം ഇയാളെ ഫോണിൽ വിളിച്ചിരുന്നുവെന്നും സെക്രട്ടറിയും ഡ്രൈവറും മൊഴി നൽകി. സുരേന്ദ്രനും ധർമരാജിനെ പരിചയമുണ്ട്. എന്നാൽ, തെരഞ്ഞെടുപ്പ് കാലത്ത് ഇവർ നേരിട്ട് കണ്ടിരുന്നോ എന്നറിയില്ല. പണമിടപാടുമായി ബന്ധമില്ലെന്നും ദിപിനും ലെബീഷും പറയുന്നു. തെരഞ്ഞെടുപ്പ് കാലത്തെ സുരേന്ദ്രെൻറ യാത്രകൾ, കൂടിക്കാഴ്ചകൾ, സന്ദർശിച്ച വ്യക്തികൾ തുടങ്ങിയ കാര്യങ്ങളും ആരാഞ്ഞു. ധർമരാജിനെ എന്തിനാണ് വിളിച്ചതെന്ന ചോദ്യത്തിന് നേരത്തേ നേതാക്കൾ നൽകിയതുപോലെ 'തെരഞ്ഞെടുപ്പ് സാമഗ്രികൾ' എത്തിക്കാൻ ചുമതലപ്പെടുത്തിയിരുന്നുവെന്ന മൊഴി ഇരുവരും ആവർത്തിച്ചു. ധർമരാജ് തെരഞ്ഞെടുപ്പ് സാമഗ്രികൾ ഒന്നും വിതരണം ചെയ്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ അെതക്കുറിച്ച് അറിയില്ലെന്നായി മറുപടി.
അതിനിടെ കവർച്ച കേസിൽ സി.പി.എം പ്രവർത്തകൻ റെജിനെ ചോദ്യം ചെയ്തു. മുഖ്യപ്രതി രഞ്ജിത്തിെൻറ ഫോൺ കോളുകൾ പരിശോധിച്ചതിൽ നിന്നാണ് കൊടുങ്ങല്ലൂർ എസ്.എൻ പുരം സ്വദേശിയായ റെജിനിലേക്ക് അന്വേഷണം എത്തിയത്. പ്രതി രഞ്ജിത്തിെൻറ പക്കല്‍നിന്ന് തനിക്ക് ലഭിക്കാനുള്ള രണ്ടുലക്ഷം രൂപ റെജിന്‍ ൈകപ്പറ്റിയതായി അന്വേഷണ സംഘം കണ്ടെത്തി. കുഴൽപണമാണെന്ന് അറിയാതെയാണ് റെജിന്‍ തുക െകെപ്പറ്റിയത്. പണം തിരിച്ചേൽപിക്കാൻ നിർദേശിച്ച് റെജിനെ വിട്ടയച്ചു. ആർ.എസ്.എസ് പ്രവർത്തകൻ സത്യേഷ് വധക്കേസിലെ പ്രതിയാണ് റെജിൻ. കേസിൽ കൂടുതൽ ചോദ്യം ചെയ്യലിലേക്കാണ് പൊലീസ് നീങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.