മുഖ്യമന്ത്രി നിയമസഭയിൽ ഒളിച്ചോടി -കെ. സുരേന്ദ്രൻ

തിരുവനന്തപുരം: സ്വർണക്കടത്തിനെ കുറിച്ച ചർച്ചയിൽ ഉത്തരം നൽകാതെ മുഖ്യമന്ത്രി ഒളിച്ചോടിയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സ്വപ്നക്ക്​ പിന്നിൽ സംഘ്​പരിവാറി‍െൻറ ഗൂഢാലോചനയാണെന്ന് പിണറായി വിലപിക്കുന്നത് കാണുമ്പോൾ ജനങ്ങൾ പുച്ഛിക്കും. ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രിക്കെതിരെയുള്ള ഗൂഢാലോചനപോലും തെളിയിക്കാനാവാത്ത അദ്ദേഹത്തിന് രാജിവെക്കുന്നതുതന്നെയാണ് നല്ലത്.

ദിവസവും നാമം ജപിക്കുന്നത് പോലെ സംഘ്​പരിവാർ, സംഘ്​പരിവാർ എന്ന് പറഞ്ഞ് രക്ഷപ്പെടാമെന്ന് പിണറായി കരുതരുത്. സംഘ്​പരിവാറിനോ ബി.ജെ.പിക്കോ എച്ച്.ആർ.ഡി.എസുമായി ബന്ധമില്ല. മുൻ എസ്.എഫ്.ഐ നേതാക്കളും ഇപ്പോഴും സി.പി.എമ്മുമായി ബന്ധമുള്ളവരുമാണ് ഈ കമ്പനി നടത്തുന്നത്. എന്തുകൊണ്ടാണ് ഇത്രയും വലിയ ആരോപണം കുടുംബത്തിനെതിരെ വരെ ഉന്നയിച്ചിട്ടും സ്വപ്നക്കെതിരെ മുഖ്യമന്ത്രി മാനനഷ്ടത്തിന് കേസ് കൊടുക്കാത്തത്? മറയ്ക്കാൻ പലതുമുള്ളതുകൊണ്ടാണ് പിണറായി ഒളിച്ചുകളിക്കുന്നത്.

മുഖ്യമന്ത്രിക്കെതിരെ ഉയർന്ന ആരോപണങ്ങൾ ഇസ്​ലാമോഫോബിയയുടെ ഭാഗമായാണെന്ന ഇടതുപക്ഷ എം.എൽ.എയുടെ നിലപാട് വർഗീയത ആളിക്കത്തിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് സുരേന്ദ്രൻ പറഞ്ഞു. 

Tags:    
News Summary - K Surendran on Chief Minister Gold smuggling case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.