തള്ള്​ തള്ളിയത്​ കൊണ്ട്​ കാര്യമില്ല; കോവിഡ്​ പ്രതിരോധത്തിൽ സർക്കാർ പരാജയം -കെ. സുരേന്ദ്രൻ

കോഴിക്കോട്: കോവിഡ്​ പ്രതിരോധിക്കുന്നതിൽ സംസ്​ഥാന സർക്കാർ വൻ പരാജയമാണെന്നും നമ്പർ വൺ തള്ള് തള്ളിയത്​ കൊണ്ട്​ കാര്യമില്ലെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്‍. ആംബുലൻസ്​ പോലും ലഭ്യമല്ലാത്ത സ്​ഥിതിയാണ്​ നിലവിലുള്ളത്​. കേരളത്തില്‍ മാത്രമാണ്​ കോവിന്‍ ആപ്പിലെ പ്രതിസന്ധി. സ്വകാര്യ ആശുപത്രികളെ സഹായിക്കാന്‍ ബോധപൂര്‍വ്വം സര്‍ക്കാര്‍ അട്ടിമറി നടത്തുകയാണ്​. ഡി.എം.ഒമാര്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥ സംഘമാണ് ഇതിന് പിന്നിലെന്നും കോഴിക്കോട് വാർത്താസമ്മേളനത്തിൽ കെ സുരേന്ദ്രൻ ആരോപിച്ചു.

സ്വകാര്യ ആശുപത്രിയിലെ കോവിഡ് ചികിത്സക്ക് വന്‍തുകയാണ്. ഇത് കുറയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. ആർ.ടി.പി.സി ആര്‍ ടെസ്റ്റുകള്‍ക്ക് സ്വകാര്യ ആശുപത്രികള്‍ 1700 രൂപ ചുമത്തുന്നു. ഇത് നിയന്ത്രിക്കാനും സര്‍ക്കാര്‍ ഒരു നടപടിയുമെടുക്കുന്നില്ല. സംസ്​ഥാനത്ത്​ 10ദിവസമൊക്കെ കഴിഞ്ഞാണ്​ ആർ.ടി.പി.സി.ആര്‍ ടെസ്റ്റ്​ റിസൽട്ട്​ വരുന്നത്​. ആശുപത്രികളിൽ ലഭ്യമായ കിടക്കകൾ സംബന്ധിച്ച്​ ഒരുവ്യക്​തതയുമില്ല. വൈകുന്നേരത്തെ ഉപദേശമല്ലാതെ മറ്റൊന്നും സംസ്​ഥാനത്ത്​ നടക്കുന്നില്ല.

രാജ്യത്തെ 23 സംസ്​ഥാനങ്ങൾ സൗജന്യ വാക്​സിൻ നൽകാൻ നടപടി തുടങ്ങി. കേരളം ഒന്നും ചെയ്​തിട്ടില്ല. ബജറ്റിൽ ഇതിനായി പണം മാറ്റിവെച്ചിട്ടില്ല. കേന്ദ്രം സൗജന്യമായി നൽകിയ വാക്​സിൻ വിതരണം ചെയ്യുന്നതിലും അപാകതയുണ്ട്​. ആളുകൾ പരക്കം പായുകയാണ്​. മെഗാ വാക്​സിൻ സെന്‍ററുകൾ രോഗവ്യാപക കേന്ദ്രമായി മാറിയതായും സുരേന്ദ്രൻ ആരോപിച്ചു.


തൃശൂര്‍ കൊടകരയില്‍ പിടിച്ചെടുത്ത കുഴല്‍പ്പണവുമായി ബി.ജെ.പിക്ക് ബന്ധമില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. ബി.ജെ.പി സ്ഥാനാര്‍ഥികള്‍ക്ക് പ്രചാരണച്ചെലവിന് പണം നല്‍കിയതെല്ലാം ഡിജിറ്റല്‍ മാര്‍ഗംവഴിയാണ്. അല്ലാത്ത ഒരുപണമിടപാടും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - k surendran press meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.