ആന്‍റണിയുടെ പ്രസ്താവന തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള കാപട്യമെന്ന് കെ. സുരേന്ദ്രൻ

കൊച്ചി: ഭൂരിപക്ഷ സമുദായത്തെയും ഒപ്പം നിർത്തണമെന്ന എ.കെ ആന്‍റണിയുടെ പ്രസ്താവന തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള കാപട്യമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. രാജ്യത്ത് ഭൂരിപക്ഷ സമുദായത്തെ ദ്രോഹിച്ച പാർട്ടിയാണ് കോൺഗ്രസ് എന്നും സുരേന്ദ്രൻ ആരോപിച്ചു.

കോൺഗ്രസ് ചെയ്ത ഭൂരിപക്ഷ വിരുദ്ധ സമീപനവും ന്യൂനപക്ഷ വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നിലപാടും മറ്റൊരു പാർട്ടിയും കാണിച്ചിട്ടില്ല. പുറമേ ഭൂരിപക്ഷ പ്രേമം പറയുകയും ന്യൂനപക്ഷ വർഗീയതയെ താലോലിക്കുകയും ചെയ്യുന്ന നേതാവാണ് ആന്‍റണി എന്നും സുരേന്ദ്രൻ പറഞ്ഞു. 

വി​ശ്വാ​സി​ക​ൾ അ​മ്പ​ല​ത്തി​ല്‍ പോ​യാ​ലും തി​ല​ക​ക്കു​റി ചാ​ര്‍ത്തി​യാ​ലും മൃ​ദു​ഹി​ന്ദു​ത്വ​മെ​ന്ന്​ വി​ശേ​ഷി​പ്പി​ച്ചാ​ൽ അ​തു​ ന​രേ​ന്ദ്ര മോ​ദി​യെ സ​ഹാ​യി​ക്കു​ന്ന​താ​യി​രി​ക്കു​മെ​ന്നാണ് എ.​കെ. ആ​ന്‍റ​ണി പറഞ്ഞത്. കോ​ണ്‍ഗ്ര​സി​ന്‍റെ 138-ാം സ്ഥാ​പ​ക ദി​നാ​ഘോ​ഷം കെ.​പി.​സി.​സി ആ​സ്ഥാ​ന​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്യവെ​യാണ് ആന്‍റണിയുടെ പരാമർശം. ഭൂ​രി​പ​ക്ഷ, ന്യൂ​ന​പ​ക്ഷ സ​മു​ദാ​യ​ങ്ങ​ളെ ഒ​പ്പം നി​ര്‍ത്തി​യെ​ങ്കി​ല്‍ മാ​ത്ര​മേ വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മോ​ദി​യെ അ​ധി​കാ​ര​ത്തി​ല്‍ നി​ന്ന് താ​ഴെ​യി​റ​ക്കാ​ന്‍ ക​ഴി​യു​ക​യു​ള്ളൂ​വെ​ന്നും അ​ദ്ദേ​ഹം​ ചൂണ്ടിക്കാട്ടി.

ബി.​ജെ.​പി വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ ഭ​ര​ണ​ഘ​ട​ന ​ത​ന്നെ ഇ​ല്ലാ​താ​ക്കു​ക​യും രാ​ജ്യ​ത്തി​ന്‍റെ അ​ഖ​ണ്ഡ​ത​യും ബ​ഹു​സ്വ​ര​ത​യും ത​ക​ര്‍ക്കു​ക​യും ചെ​യ്യും. മ​ത​ത്തി​ന്‍റെ പേ​രി​ല്‍ ജ​ന​ങ്ങ​ളെ ഭി​ന്നി​പ്പി​ച്ച ബ്ര​ട്ടീ​ഷു​കാ​രു​ടെ അ​തേ ത​ന്ത്ര​മാ​ണ് ബി.​ജെ.​പി​യും പ​യ​റ്റു​ന്ന​ത്. ഈ ​ഘ​ട്ട​ത്തി​ൽ പൈ​തൃ​കം മാ​ത്രം പ​റ​ഞ്ഞ്​ കോ​ൺ​ഗ്ര​സി​ന്​ മു​ന്നോ​ട്ടു​പോ​യി​ട്ട്​ കാ​ര്യ​മി​ല്ല. സ​മൂ​ഹ​ത്തി​ലെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളു​ടെ സ്വ​പ്ന​ങ്ങ​ൾ യാ​ഥാ​ർ​ഥ്യ​വ​ത്​​ക​രി​ക്കു​ന്ന വി​ധം പാ​ർ​ട്ടി മാ​റ​ണ​മെ​ന്നും ആ​ന്‍റ​ണി ചൂണ്ടിക്കാട്ടിയിരുന്നു. 

Tags:    
News Summary - K Surendran react to AK Antony Comments

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.