വെള്ളക്കരം കൂട്ടുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: എൽ.ഡി.എഫ് യോഗത്തിൽ വെള്ളക്കരം കൂട്ടാനുള്ള തീരുമാനമെടുത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. എൽ.ഡി.എഫ് കൺവീനർ വാർത്താസമ്മേളനം നടത്തി വെള്ളക്കരം കൂട്ടുമെന്ന് പ്രഖ്യാപിച്ചത് ജനാധിപത്യവിരുദ്ധവും നിയമവിരുദ്ധവുമാണ്.

മന്ത്രിസഭായോഗം ചേർന്നല്ല മറിച്ച് പാർട്ടി കമ്മിറ്റി ചേർന്നാണ് കേരളത്തിൽ ഭരണകാര്യങ്ങൾ തീരുമാനിക്കുന്നത്. വെള്ളക്കരം കൂട്ടുന്നതോടെ സാധാരണക്കാരന് 200 രൂപ മുതൽ പ്രതിമാസ വർധനവുണ്ടാകും. ഇടതുപക്ഷ യോഗത്തിൽ നിരക്ക് വർധിപ്പിക്കാനുള്ള നിർദേശം മുന്നോട്ട് വെച്ച മന്ത്രി റോഷി അഗസ്റ്റിൻ സത്യപ്രതിഞ്ജാ ലംഘനമാണ് നടത്തിയിരിക്കുന്നത്.

ജീവിത സാഹചര്യം ദുസഹമായ സംസ്ഥാനത്ത് ജനങ്ങളുടെ മേൽ അമിതഭാരം കെട്ടിവെക്കുകയാണ് പിണറായി സർക്കാർ ചെയ്യുന്നത്. ഇനി ഒന്നിനും വിലകൂട്ടില്ലെന്ന് പറഞ്ഞ് അധികാരത്തിൽ എത്തിയ ഇടതുസർക്കാർ വിലകൂട്ടാത്തതായിട്ട് ഒന്നുമില്ലെന്ന അവസ്ഥയാണുള്ളതെന്നും സുരേന്ദ്രൻ പറഞ്ഞു.

Tags:    
News Summary - K. Surendran said that raising white milk is a challenge for the people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.